“മാന്ത്രികൻ എന്ന് കേൾക്കുമ്പോൾ മോഹൻലാൽ സാറിനെ ആദ്യം ഓർമ്മവരും” : നടൻ അരവിന്ദ് സ്വാമിയുടെ വാക്കുകൾ ഇങ്ങനെ..
1 min read

“മാന്ത്രികൻ എന്ന് കേൾക്കുമ്പോൾ മോഹൻലാൽ സാറിനെ ആദ്യം ഓർമ്മവരും” : നടൻ അരവിന്ദ് സ്വാമിയുടെ വാക്കുകൾ ഇങ്ങനെ..

തമിഴിലെ സൂപ്പർ ഹിറ്റ് നടനാണ് അരവിന്ദ് സ്വാമി. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായ താരം തെന്നിന്ത്യയിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ്. നടനായും സഹനടനായും വില്ലനായും താരം തിളങ്ങിയിട്ടുണ്ട്. താരം അഭിനയിച്ച പല സിനിമകളും ബോക്സ് ഓഫീസ് ഹിറ്റുകളാണ്. കണ്ണുകളിലൂടെ മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന താരം കൂടിയാണ് അരവിന്ദ് സ്വാമി. ഇപ്പോഴിതാ അരവിന്ദ് സ്വാമി ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഒരു സ്വകാര്യ ചാനലിന് അരവിന്ദ് സ്വാമി അഭിമുഖം നൽകുകയായിരുന്നു. അഭിമുഖത്തിനിടയിലെ ഒരു സെഗ്മെന്റിൽ താരത്തിന് ഒരു ടാസ്ക് നൽകി. കുറച്ച് ബുക്കുകൾ അവിടെ ഉണ്ടായിരുന്നു. ഓരോ ബുക്കിനും ഓരോ പേരുകളും നൽകിയിട്ടുണ്ട്. അവതാരക ബുക്ക് എടുത്ത് പേര് കാണിക്കുമ്പോൾ ഈ ബുക്ക് ആർക്കാണ് ചേരുക എന്ന് താരം പറയണമെന്നതാണ് ടാസ്ക്.

ആദ്യം തന്നെ അവതാരക എടുത്ത ബുക്കിൽ ‘ദ മജീഷ്യൻ’ എന്നാണ് എഴുതിയിരുന്നത്. കൂടുതലൊന്നും ആലോചിക്കാതെ തന്നെ അരവിന്ദ് സ്വാമി മോഹൻലാൽ സർ എന്ന് ഉത്തരം പറഞ്ഞു. മാന്ത്രികൻ എന്ന പേരിന് ആദ്യം അർഹനാകുന്നത് മോഹൻലാൽ എന്നാണ് താരം പറഞ്ഞത്. അതിനുള്ള കാരണവും അവതാരക ചോദിച്ചു. അതിന് താൻ മോഹൻലാലിന്റെ അഭിനയത്തിന്റേയും സ്കിൽസിന്റേയും വലിയൊരു ആരാധകനാണ് എന്നും താരം മറുപടി നൽകി.

പലപ്പോഴും ഒരു അഭിനേതാവായി അദ്ദേഹത്തിന്റെ ചില സീനുകൾ കാണുമ്പോൾ, അദ്ദേഹം റിയാക്റ്റ് ചെയ്യുന്ന രീതിയും, അദ്ദേഹത്തിൻ്റെ അഭിനയത്തിന് ഒരു മാജിക്കൽ ക്വാളിറ്റിയും ഉണ്ടെന്ന് അരവിന്ദ് സ്വാമി പറയുന്നു. ഒരു സ്മൂത്ത്നസ്സ് മോഹൻലാലിൻ്റെ അഭിനയത്തിന് ഉണ്ടെന്നാണ് അരവിന്ദ്സ്വാമി വ്യക്തമാക്കുന്നത്. മജീഷ്യൻ എന്ന പേര് കേട്ടപ്പോൾ ആദ്യം തന്റെ മനസ്സിലേക്ക് ഓടിയെത്തിയ മുഖം മോഹൻലാലിന്റേത് ആയിരുന്നെന്നും താരം പറഞ്ഞു.

 

ഇതിനോടകം തന്നെ അരവിന്ദ് സ്വാമിയുടെ വാക്കുകൾ ഫാൻസ് പേജുകളിലും ഗ്രൂപ്പുകളിലും വൈറലായി മാറി. മോഹൻലാലിൻ്റെ ആരാധകർ അദ്ദേഹത്തിൻ്റെ വാക്കുകൾ ആഘോഷമാക്കുകയാണ്. മോഹൻലാലിൻ്റെ അഭിനയ മികവിനെ തെന്നിന്ത്യയിലെ തന്നെ മികച്ച ഒരു താരം അഭിനന്ദിക്കുന്നത് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, 25 വർഷങ്ങൾക്കു ശേഷം ഒറ്റ് എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലൂടെ വീണ്ടും മലയാളത്തിലെത്താൻ തയ്യാറെടുക്കുകയാണ് അരവിന്ദ് സ്വാമി.