‘FACE OF MALAYALAM’ ആയി മോഹൻലാൽ; ആഘോഷമാക്കി ആരാധകർ; ഇന്ത്യൻ എംബസി പോസ്റ്റ് വൈറൽ
മലയാളത്തിലെ താരരാജാവാണ് മോഹൻലാൽ. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരം. മലയാളത്തിൽ നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നതിനൊപ്പം അഭിനയത്തിലും തനതായ രീതി പുലർത്തി വരികയാണ് താരം.
ഇപ്പോഴിതാ മലയാളികളുടെ നടന വിസ്മയം മോഹൻലാൽ കേരളത്തിൻ്റെ മുഖമായി മാറിയതാണ് ആരാധകർ ആഘോഷമാക്കി മാറ്റുന്നത്. ബ്രാറ്റിസ്ലാവയുടെ ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക് പേജായ ‘ഇന്ത്യ ഇൻ സ്ലോവാക്കിയയിലാണ്’ കേരളത്തിൻ്റെ മുഖമായി മോഹൻലാൽ മാറിയത്. പല ഭാഷകളാൽ സമ്പൂർണ്ണമായ ഇന്ത്യയുടെ ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്നാ ക്യാപ്ഷനോടു കൂടി പങ്കുവെച്ച ചിത്രത്തിൽ ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളും കാണിച്ചിരിക്കുന്നു. അതിൽ മലയാളവുമുണ്ട്.
ഓരോ ഭാഷകൾക്കും ഓരോ മുഖവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. അത്തരത്തിൽ മലയാള ഭാഷയ്ക്ക് നൽകിയിരിക്കുന്ന മുഖം മോഹൻലാലിൻ്റേതാണ്. ‘നിരവധി വൈവിധ്യമുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. 22 ഔദ്യോഗിക ഭാഷകൾ കൂടാതെ 19,500-ലധികം ഭാഷകൾ മാതൃഭാഷകളായി ഇന്ത്യയിൽ സംസാരിക്കുന്നു. പലസ്ഥലങ്ങളിലും നിരവധി വൈവിധ്യമാർന്ന ഭാഷകൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യ ഏകത്വത്തിന്റെ ചൈതന്യം നിലനിർത്തുന്നു’ എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
നിമിഷ നേരം കൊണ്ട് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മോഹൻലാലിൻ്റെ ആരാധകർ ആഘോഷമാക്കുകയാണ് ഇത്. ഇത്തരത്തിൽ കേരളത്തിൻ്റെ മുഖമായി മാറാൻ ഒരു റേഞ്ച് വേണം എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല മറ്റൊരു നടനും ഇത്തരത്തിലൊരു അംഗീകാരം ലഭിക്കില്ലെന്നും ആരാധകർ വാദിക്കുന്നു. ഒരു ലോകോത്തര പേജിൽ മോഹൻലാലിൻ്റെ ചിത്രവും എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
മാത്രമല്ല ആ പോസ്റ്റിനു താഴെ നിരവധി മോഹൻലാൽ ആരാധകരാണ് കമൻ്റുമായി എത്തിയിരിക്കുന്നത്. ഓരോ മലയാളിയും അഭിമാനിക്കേണ്ട നിമിഷമാണ് ഇതെന്നും ആരാധകർ കുറച്ചിട്ടുണ്ട്. അതേസമയം ഇതൊന്നും ഇത്ര വലിയ കാര്യമാക്കേണ്ടതും ആഘോഷമാക്കേണ്ടതും ഇല്ലെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ വാദിക്കുന്നത്. എന്നാൽ മോഹൻലാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്ത തന്നെയാണിണ്. ഈ പോസ്റ്റ് ഇതിനോടകം ഷെയർ ചെയ്തും ലൈക് ചെയ്തും ആരാധകർ ആഘോഷം തുടങ്ങി. മാത്രമല്ല പോസ്റ്റിനെ കുറിച്ച് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.