എമ്പുരാനിലെ മോഹൻലാലിന്റെ ഗോഡ്‍ഫാദറോ മമ്മൂട്ടി? അപ്‌ഡേറ്റ് പുറത്ത്
1 min read

എമ്പുരാനിലെ മോഹൻലാലിന്റെ ഗോഡ്‍ഫാദറോ മമ്മൂട്ടി? അപ്‌ഡേറ്റ് പുറത്ത്

മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്നൊരു വാർത്തകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മമ്മൂട്ടിയും എമ്പുരാനില്‍ മോഹൻലാലിനൊപ്പമുണ്ടാകുമെന്നതായിരുന്നു ആ വാര്‍ത്ത. എന്നാല്‍ ഇതില്‍ സത്യവസ്ഥയില്ലെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ വിശദീകരിച്ചിരിക്കുന്നത്.

എമ്പുരാനില്‍ നായകൻ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പ്രധാനമായും ഖുറേഷി അബ്രാം ആണ്. ഖുറേഷി അബ്രാമിന്റെ ഗോഡ്‍ഫാദറായി മമ്മൂട്ടി ചിത്രത്തില്‍ എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്‍ദ് മസൂദ് കഥാപാത്രത്തി്നറെ അച്ഛനായിട്ടായിരിക്കും മമ്മൂട്ടി എത്തുകയെന്നുമായിരുന്നു റിപ്പോര്‍ട്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസുമായി മമ്മൂട്ടി കൈകോര്‍ക്കുന്നുവെന്ന സൂചന നല്‍കിയതാണ് വാര്‍ത്ത പ്രചരിക്കാൻ കാരണം.

മമ്മൂട്ടിയെ മോഹൻലാലും എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജും മുമ്പ് സന്ദര്‍ശിക്കുകയും ചെയ്‍തിരുന്നു. ഇതും മമ്മൂട്ടിയെയും എമ്പുരാൻ സിനിമ കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ ഒരു കാരണമായി. എന്നാല്‍ അടിസ്ഥാനരഹിതമായതാണ് നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്നാണ് വ്യക്തമായിരിക്കുന്നത്. ഒടിടിപ്ലേ എമ്പുരാന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാല്‍ പുതിയ ഒരു ചിത്രത്തിനായാണ് കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചിട്ടും ഇല്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

എമ്പുരാന്റെ ചിത്രീകരണം ലോകത്തിന്റെ പല കോണുകളിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൂസിഫർ റിലീസ് ചെയ്ത മാർച്ച് 28നു തന്നെ എമ്പുരാനും തിയേറ്ററുകളിൽ എത്തിക്കാനാണ് പൃഥ്വിയുടെയും ടീമിന്റെയും ശ്രമമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ 2025 മാര്‍ച്ച് 28നാവും എമ്പുരാന്‍ തിയേറ്ററിലെത്തുക.ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.