“മമ്മൂക്ക ഈ സിനിമയിൽ സൂപ്പർ പെർഫോമൻസ് ആയിരുന്നു” ; ജോണി വാക്കർ സിനിമയെ കുറിച് കുറിപ്പ്
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ തകർത്താടിയ ചിത്രമാണ് ജോണി വാക്കർ. ജയരാജ് സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിൽ ഇന്നും ചർച്ചയാകുന്ന ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം രഞ്ജിതയാണ് നായികയായത്. ജഗതി ശ്രീകുമാർ, എം ജി സോമൻ, പ്രേം കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായിരുന്നു.മമ്മൂട്ടിയുടെ ജോണി വർഗീസ് എന്ന കഥാപാത്രം തന്റെ അനിയനോടൊപ്പം ബാംഗ്ലൂരിലെ കോളേജിൽ വീണ്ടും പഠിക്കാൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങമാണ് ചിത്രത്തിന്റെ കഥ. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമയാണ് ഇത്. ഗിരീഷ് പുത്തഞ്ചേരി-എസ് പി വെങ്കടേഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം
കുറിപ്പിൻ്റെ പൂർണരൂപം
മമ്മൂക്ക ഈ സിനിമയിൽ സൂപ്പർ പെർഫോമൻസ് ആയിരുന്നു. അതായത് പക്കാ gentleman atitude. ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകളാണ് ഈ സിനിമ സമ്മാനിക്കുന്നത്.. വല്ലാത്തൊരു ഫീലാണ് ഈ സിനിമയ്ക്കു. ജോണിയുടെ ഫാംഹൌസിലെ ജീവിതം കണ്ടോണ്ടിരിക്കാൻ നല്ല സുഖമായിരുന്നു. ക്ലൈമാക്സിൽ ആ ഫാംഹൌസിൽ ആരും കൂട്ടില്ലാതെ പോയ കുട്ടപ്പായിയുടെ ഒറ്റപ്പെടൽ മനസ്സിൽ ഇന്നും ഒരു വിങ്ങലായി അവശേഷിക്കുന്നു. എസ് പി വെങ്കേട്ടഷിന്റെ പാട്ടുകൾ പടത്തിന്റെ ജീവൻ 5G ഒന്നുകൂടി കൂട്ടി. അന്നത്തെ യൂത്ത് ഒത്തിരി ആഘോഷിച്ച മൂവിയാണ് ഇത് . മലയാളത്തിലെ ആദ്യത്തെ വെസ്റ്റേൺ സ്റ്റൈലിലുള്ള മൂവിയാണ് ഇത്. 90കൾ എന്ന സുവർണ്ണ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണ് ജോണിവാക്കർ എന്ന സിനിമ..
ഈ സിനിമയെ പറ്റിയുള്ള അഭിപ്രായങ്ങൾ പങ്ക്വക്കൂ..😊