ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റ് മലയാള സിനിമാ രംഗത്തിന്
1 min read

ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റ് മലയാള സിനിമാ രംഗത്തിന്

ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറിയിരിക്കുകയാണ് മലയാള ചലച്ചിത്ര രംഗം. 2024 മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റർ വർഷമാണ്. ഇന്ത്യയില്‍ ആദ്യ അഞ്ച് മാസത്തിനുള്ളിൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ 720 കോടിയിലെത്തിയിട്ടുണ്ട്. നാല് ചിത്രങ്ങൾ 100 കോടിക്ക് മുകളിൽ നേടി. ഓർമാക്‌സ് മീഡിയയുടെ കണക്കനുസരിച്ച്,മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ ഇന്ത്യയിലുടനീളമുള്ള 3,791 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉണ്ടാക്കിയ അതില്‍ 19% മലയാളം സിനിമകളുടേതാണ്. മലയാളം സിനിമകളില്‍ മഞ്ഞുമ്മേൽ ബോയ്സ്, ആടുജീവിത , ആവേശം എന്നിവ ഈ കാലയളവിൽ രാജ്യത്തെ ഏറ്റവും മികച്ച 10 കളക്ഷൻ സിനിമകളിൽ ഉൾപ്പെട്ടുവെന്നും ഓർക്കാക്സ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

പ്രേമലുവാണ് മലയാളത്തില്‍ നിന്നും 100 കോടി കടന്ന മറ്റൊരു ചിത്രം. ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളില്‍ ദുർബലമായ ഉള്ളടക്കങ്ങള്‍ ഉള്ള ചിത്രങ്ങള്‍ വരുമ്പോള്‍ വൈവിധ്യമാർന്ന ഉള്ളടക്കങ്ങളാണ് മലയാള സിനിമകളുടെ വിജയത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിലേയും യുഎഇയിലേയും പരമ്പരാഗത വിപണികള്‍ക്കും അപ്പുറം പുതിയ ഓവര്‍സീസ് വിപണികളിലേക്കും മലയാള സിനിമകൾ ശക്തമായ സ്വാധീനം ചെലുത്തി എന്നാണ് വിവരം.

അതേ സമയം ആഗോളതലത്തിലെ കണക്കുകള്‍ നോക്കിയാല്‍ മലയാള സിനിമ ഇതിനകം 1000 കോടി നേടിയിട്ടുണ്ട്. ഇത് ആദ്യമായാണ് മലയാള സിനിമ ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത്. ആഗോളതലത്തിൽ ഇതുവരെ 1000 കോടിയുടെ കളക്ഷൻ മലയാള സിനിമ നേടി എന്നതാണ് അത്. പുതുവർഷം പിറന്ന് വെറും അഞ്ച് മാസത്തിലാണ് ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്.

1 മഞ്ഞുമ്മൽ ബോയ്‌സ് – 242.5 കോടി

2 ആടുജീവിതം – 158.5 കോടി*

3 ആവേശം – 156 കോടി

4 പ്രേമലു – 136.25 കോടി

5 വർഷങ്ങൾക്കു ശേഷം – 83 കോടി *

6 ഭ്രമയുഗം – 58.8 കോടി

7 ഗുരുവായൂരമ്പലനടയിൽ – 42 കോടി *

8 എബ്രഹാം ഓസ്‌ലർ – 40.85 കോടി

9 മലൈക്കോട്ടൈ വാലിബൻ – 30 കോടി

10 മലയാളീ ഫ്രം ഇന്ത്യ – 19 കോടി

11 അന്വേഷിപ്പിൻ കണ്ടെത്തും – 17 കോടി

12 പവി കെയർ ടേക്കർ – 12 കോടി +

13 മറ്റുള്ള സിനിമകള്‍ – 20 കോടി +

( എന്നിങ്ങനെയാണ് മെയ് 21വരെയുള്ള കണക്കുകള്‍ പറയുന്നത്)

ഓര്‍മാക്സ് റിപ്പോർട്ട് അനുസരിച്ച്, 33% വിഹിതമുള്ള ഹിന്ദിക്ക് പിന്നിൽ ആഭ്യന്തര ബോക്‌സ് ഓഫീസ് വരുമാനത്തില്‍ ഉയർന്ന രണ്ടാമത്തെ അനുപാതം തെലുങ്കിനൊപ്പം തന്നെ മലയാളത്തിന് സ്വന്തമാണ്. മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലെയും ഹിന്ദിയിലെയും സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന മലയാളം ചിത്രങ്ങളുടെ സ്ട്രേക്ക് റൈറ്റ് എന്നാല്‍ ഇത് ചലച്ചിത്ര രംഗത്തേക്കാള്‍ മുന്നിലാണ്.