ആടുജീവിതം ഇനി ഒടിടിയിലേക്ക്; ഇതുവരെ നേടിയത് എത്ര കോടി?
1 min read

ആടുജീവിതം ഇനി ഒടിടിയിലേക്ക്; ഇതുവരെ നേടിയത് എത്ര കോടി?

പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 76 ദിവസത്തിൽ നേടിയതിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ആഗോളതലത്തിൽ പൃഥ്വിരാജിന്റെ ആടുജീവിതം 160 കോടി രൂപയിലധികം നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്

പൃഥ്വിരാജ് നായകനായ ആടുജീവിതം എപ്പോഴായിരിക്കും ഒടിടിയിൽ എത്തുക എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബിസിനസ് നടന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. റിലീസായായി മാസങ്ങൾ പിന്നിട്ടിട്ടും ആടുജീവിതം ഒടിടിയിൽ എത്താത്തതിൽ നിർമാതാക്കൾ വ്യക്തതയുണ്ടാക്കണം എന്നാണ് ചിത്രത്തിന്റെ ആരാധകർ ആവശ്യപ്പെടുന്നതെന്നാണ് പ്രതികരണങ്ങളിലൂടെ മനസിലാകുന്നത്.

ആടുജീവിതം 2024ലെ മലയാള ചിത്രങ്ങളിൽ കളക്ഷനിൽ രണ്ടാമതുമെത്തിയിരുന്നു. ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്‍സാണ് മലയാളത്തിന്റെ ആഗോള കളക്ഷനിൽ ഒന്നാമത്. നായകൻ പൃഥ്വിരാജ് ആടുജീവിതത്തിൽ നജീബെന്ന കഥാപാത്രമായപ്പോൾ ജോഡിയായത് നടി അമലാ പോളും ചിത്രത്തിന്റെ ഛായാഗ്രാഹണം സാനു കെ എസാണ്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്.

ആഗോളതലത്തിൽ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോർഡാണെന്നാണ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ലബിലെത്തി എന്ന റെക്കോർഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തിൽ മലയാളത്തിൽ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. കേരളത്തിൽ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തിൽ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും പൃഥ്വിരാജിന്റെ ആടുജീവിതമാണ്.