11 ദിവസം കൊണ്ട് ​ഗംഭീര കളക്ഷൻ; ടർബോ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മമ്മൂട്ടിക്കമ്പനി
1 min read

11 ദിവസം കൊണ്ട് ​ഗംഭീര കളക്ഷൻ; ടർബോ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മമ്മൂട്ടിക്കമ്പനി

മ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. ഈ കമ്പനി ആരംഭിച്ചതിന് ശേഷം ഇതുവരെ നിർമ്മിച്ചവയിൽ വ്യത്യസ്ത ഗണത്തിൽ പെടുന്ന ചിത്രം കൂടിയാണിത്. മാസ് ആക്ഷൻ വിഭാ​ഗത്തിൽ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിർമ്മാണത്തിൽ ആദ്യമായാണ് എത്തുന്നത്. വൈശാഖിൻറെ സംവിധാനത്തിൽ, മിഥുൻ മാനുവൽ തോമസിൻറെ തിരക്കഥയിൽ മമ്മൂട്ടി നായകനാവുന്നു എന്നതായിരുന്നു ടർബോ എന്ന ചിത്രത്തിൻറെ യുഎസ്‍പി.

മെയ് 23 ന് കേരളത്തിലും പുറത്തും വമ്പൻ സ്ക്രീൻ കൗണ്ടുമായി എത്തിയ ചിത്രത്തിന് മികച്ച ഓപണിം​ഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയ കളക്ഷൻ കണക്കുകൾ അവതരിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഞായറാഴ്ച വരെ 11 ദിവസങ്ങളാണ് തിയറ്ററുകളിൽ ചിത്രം പൂർത്തിയാക്കിയത്. ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതുവരെ 70 കോടി പിന്നിട്ടതായി മമ്മൂട്ടി കമ്പനി അറിയിക്കുന്നു. തമിഴ്നാട്ടിലും കർണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാർക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയിൽ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ടർബോ നേടിയിരിക്കുന്നത്.

പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.