ഒടിടിയിൽ എത്തിയിട്ടും കോടികൾ വാരിക്കൂട്ടി രം​ഗണ്ണൻ; ഇത് 150 കോടിയിലും നിൽക്കില്ല…
1 min read

ഒടിടിയിൽ എത്തിയിട്ടും കോടികൾ വാരിക്കൂട്ടി രം​ഗണ്ണൻ; ഇത് 150 കോടിയിലും നിൽക്കില്ല…

ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ആവേശം തിയേറ്ററിൽ വൻ തരം​ഗമാണ് സൃഷ്ടിച്ചത്. വിഷു റിലീസ് ആയി എത്തിയ ആവേശം രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷക മനസിലും ആവേശം. അത് അന്വർത്ഥം ആക്കുന്നത് തന്നെ ആയിരുന്നു ബോക്സ് ഓഫീസ് കളക്ഷനുകളും.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവേശം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് ആയിരുന്നു സ്ട്രീമിം​ഗ് അവകാശം. എന്നാൽ ഈ അവസരത്തിലും ആവേശം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചെന്നെ, കൊച്ചി, ബംഗളൂരു തുടങ്ങിയ ഇടങ്ങളിൽ മികച്ച ബുക്കിങ്ങും നടന്നിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 154.5 കോടിയാണ് ആവേശം ഇതുവരെ നേടിയ കളക്ഷൻ. അതായത് മുപ്പത്തി രണ്ട് ദിവസത്തെ കളക്ഷനാണിത്. കേരളം-76.15 കോടി, തമിഴ്നാട്-10.7 കോടി, കർണാടക-10.2 കോടി, ഇന്ത്യയുടെ മറ്റ് പ്രദേശങ്ങൾ-2.75 കോടി. അങ്ങനെ ആകെ ഇന്ത്യയിൽ നിന്നുമുള്ള ​ഗ്രോസ് 99.8 കോടിയാണ്. ഓവർസീസിൽ നിന്നും 54.7 കോടിയാണ് ചിത്രം നേടിയത്. ആകെ മൊത്തം 154 കോടിയിലേറെ.

അതേസമയം, പുഷ്പ 2 ആണ് ഫഹദ് ഫാസിലിന്റേതായി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. അല്ലു അർജുന്റെ വില്ലനായി ഫഹദ് എത്തുന്ന ചിത്രം 2024 ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്. നിലവിൽ ചിത്രത്തിന്റ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ തുടങ്ങി പ്രമുഖ താരങ്ങളും വേട്ടയ്യയിൽ ഉണ്ട്.