“ഗുരു അന്നും ഇന്നും ഒരു അത്ഭുതം” ; ഈ  സിനിമ ഒന്നു കൂടി നല്ല 4k ക്ലാരിറ്റിയിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ….
1 min read

“ഗുരു അന്നും ഇന്നും ഒരു അത്ഭുതം” ; ഈ  സിനിമ ഒന്നു കൂടി നല്ല 4k ക്ലാരിറ്റിയിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ….

മോഹൻലാലിൻര എവർഗ്രീൻ ഹിറ്റ് ചിത്രമാണ് ഗുരു. 1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രം ഇന്നും സിനിമ കോളങ്ങളിലും സോഷ്യൽ മീഡിിയയിലും ചർച്ച വിഷയമാണ്. രഘുരാമൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലലിനെ കൂടാതെ വൻ താരനിരായിരുന്നു ചിത്രത്തിൽ അണിനിരന്നത്. നെടുമുടി വേണു, സുരേഷ് ഗോപി, മധുപാൽ, കവേരി, സിത്താര, മുരളി, ശ്രീനിവാസൻ, തുടങ്ങിയവരായിരുന്നു മറ്റുള്ള താരങ്ങൾ. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഗുരുവിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും ചിത്രത്തിലെ ഗാനങ്ങൾക്ക് പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഗുരു സിനിമയെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം 

 

ഗുരു അന്നും ഇന്നും ഒരു അത്ഭുതം 🔥

ഇത് എങ്ങനെ ഇങ്ങനെ ഒരു thought 🔥🔥

അമ്മാതിരി മേക്കിങ് അതും ആ കാലത്ത് 🙏

സൗണ്ട് ഡിസൈൻ ഒക്കെ ഗംഭീരം തൊഴുതു പോവുന്നു

സത്യത്തിൽ വളരെ ആഗ്രഹം ഉണ്ട് ഈ  സിനിമ ഒന്നു കൂടി നല്ല 4k ക്ലാരിറ്റി വെച്ച് പഴയ dts സൗണ്ട് ഒക്കെ പോലെ ഉള്ള സൗണ്ടിൽ തിയേറ്ററിൽ വീണ്ടും കാണാൻ അങ്ങനെ സംഭവിച്ചാൽ അത് ഏറ്റവും ലൈഫ് ടൈം തിയേറ്റർ എക്സ്പീരിയൻസ് ആയിരിക്കും നമ്മൾ മലയാളികൾക്ക് 🔥

സിബി മലയിൽ സർ ദേവ ദൂതൻ ♥️കൊണ്ട് വരുന്നത് പോലെ Rajiv Anchal സർ ഇത് ഒന്ന് കൊണ്ട് വന്നിരുന്നു എങ്കിൽ അദ്ദേഹത്തെ പരിചയം ഉള്ളവർ ആരെങ്കിലും അദ്ദേഹത്തോട് പറഞ്ഞു ഇതൊന്നു നടപ്പാക്കിയിരുന്നു എങ്കിൽ നന്നായേനെ 🙏🙏🙏🙏🙏