പണം വാരി കൂട്ടി “കണ്ണൂർ സ്ക്വാഡ് “… അമ്പരപ്പിച്ച് പടത്തലവൻ …!
മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ് സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യദിനം മുതൽ വൻ മൗത്ത് പബ്ലിസിറ്റിയാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചത്. അത് ബോക്സ് ഓഫീസ് കുതിപ്പിനും ചിത്രത്തെ വളരെ അധികം സഹായിച്ചു എന്ന് നിസംശയം പറയാം. റിലീസിന് കണ്ണൂര്‍ സ്ക്വാഡ് 2.40 കോടി രൂപ നേടി ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടപ്പോള്‍ വൻ വിജയത്തിലേക്കുള്ളതാണ് എന്ന് ഇപ്പോള്‍ മനസിലാകുകയും ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബർ 19 ന് ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ കേരളത്തിൽ 655 തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ സ്ക്വാഡിന്റെ കളക്ഷനിൽ ഇടിവ് വരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ലിയോ തരംഗത്തിനിടയിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം. ലിയോ എന്ന വിജയ് ചിത്രം എത്തിയിട്ടും കളക്ഷനിൽ മമ്മൂട്ടി സിനിമ വിസ്മയം തീർക്കുകയാണ്. ഇപ്പോഴിതാ നാലാം വാരംവരെ കണ്ണൂർ സ്ക്വാഡ് നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെ കേരളത്തിൽ നിന്നുമാത്രം ചിത്രം 40 കോടിക്ക് മേൽ നേടി എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ആഗോള തലത്തിൽ 80 കോടി ചിത്രം പിന്നിട്ടുവെന്നും ഇവർ വ്യക്തമാക്കുന്നു. കേരളത്തിൽ വൻ ആരാധകവൃന്ദമുള്ള വിജയ് സിനിമ വന്നെങ്കിലും മമ്മൂട്ടി ചിത്രം പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത്രയ്ക്ക് മാത്രം മലയാളികൾ സിനിമ ഏറ്റെടുത്തു എന്നതിന് തെളിവാണ്. അതേസമയം, വൈകാതെ തന്നെ ‘കണ്ണൂർ സ്ക്വാഡ്’ 100 കോടി കടക്കുമെന്നാണ് വിലയിരുത്തലുകൾ.
തമിഴ് നാട്ടിലും ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചിരിക്കുന്നതും. സെപ്റ്റംബർ 28ന് ആയിരുന്നു ‘കണ്ണൂർ സ്ക്വാഡ്’ റിലീസ് ചെയ്തത്. റോബി വര്‍ഗീസ് രാജാണ് സംവിധാനം. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.
മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഉള്ള മമ്മൂട്ടി കമ്പനിയാണ് നിർമാണം. കണ്ണൂര്‍ സ്ക്വാഡിലൂടെ പ്രകടനത്തില്‍ വിസ്മയിപ്പിക്കുന്ന താരം മമ്മൂട്ടി ബോക്സ് ഓഫീസിലും റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. മമ്മൂട്ടി ജോര്‍ജ് മാര്ട്ടിൻ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുമ്പോള് കണ്ണൂര്‍ സ്ക്വാഡില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.