Netflix, Amazon ആയിരിക്കില്ല ‘ബ്രോ ഡാഡി’യുടെ വരവ് മറ്റൊരു പ്ലാറ്റ്ഫോമിൽ??
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോഡാഡി’. സിനിമയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജ് എത്തുന്നുണ്ട്. ബ്രോ ഡാഡി സുന്ദരമായ ഒരു കുടുംബച്ചിത്രമാണെന്നും എന്നാൽ ലൂസിഫർ ഒരു പൊളിറ്റിക്കൽ അണ്ടർ ഡോൺ ഉള്ള ഒരു ആക്ഷൻ ചിത്രം ആയിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം. കല്യാണി,പ്രിയദർശൻ, മീന,ലാലു അലക്സ്,മുരളി ഗോപി,കനിഹ, സൗബിൻ ഷാഹിർ, കാവ്യാ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ബ്രോഡാഡി’എന്ന ചിത്രത്തിന്റെ റിലിസിങ്ങ് സൂചനകലാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്ററിലൂടെയാവും ചിത്രം എത്തുകയെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ട്രേഡ് അനലിസ്റ്റുകളും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഡയറക്ട് ഒ ടി ടി റിലീസ് ആയിരിക്കുമെന്നാണ് സൂചന. വളർന്നുകൊണ്ടിരിക്കുന്ന മലയാളം ഒടിടി മാർക്കറ്റിലേക്കുള്ള കടന്നുവരവിനു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സജ്ജമാണെന്നും പ്ലാറ്റ്ഫോമിലൂടെ ബ്രോഡാഡി പ്രീമിയറിന് സാധ്യതയുണ്ടെന്നും പ്രമുഖ ട്രെഡ്അനലിസ്റ്റ് ശ്രീധരൻപിള്ള ട്വീറ്റ് ചെയ്തു. കൂടാതെ ആരാധകർക്കിടയിൽ ചിത്രം തിയറ്ററിൽ റിലീസിന് ശേഷമുള്ള ഒടിടി ആയിരിക്കുമോ എന്ന് ആരാധകരിൽ ചിലർ സംശയം ഉയർത്തിയിരുന്നു. മലയാള സിനിമ ഒടിടി ലോകത്ത് നേട്ടമുണ്ടാക്കിയ കോവിഡ് കാലത്ത് തിയേറ്റർ റിലീസിൽ ശ്രദ്ധ നേടിയ ചില ചിത്രങ്ങളും പിന്നാലെ ആമസോൺ പ്രൈം വീഡിയോ,നെറ്റ്ഫ്ലിക്സ്, അടക്കമുള്ള പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യപ്പെട്ടിരുന്നു. ബ്രോ ഡാഡി സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാകർ. ശ്രീജിത്ത് എൻ,ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. ചായഗ്രഹണം അഭിനന്ദൻ രാമാനുജം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹൻ,കലാസംവിധാനം ഗോകുൽ ദാസ്,ഓഡിയോഗ്രാഫി രാജാകൃഷ്ണൻ എം ആർ, ചീഫ് ആസോസിയേറ്റ് ഡയറക്ടർ വാവ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ