“അച്ഛൻ മരിച്ചു എന്നു പറഞ്ഞിട്ടും അമ്മ 10 വർഷം അച്ഛനുവേണ്ടി കാത്തിരുന്നു “: വിജയ രാഘവൻ
മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമാണ് വിജയരാഘവൻ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ശ്രമിക്കുന്ന വിജയ രാഘവൻ എന്ന നടൻ പലപ്പോഴും തന്റെ അഭിമുഖങ്ങളിൽ അച്ഛനെയും അമ്മയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോൾ ഇതാ അമ്മയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഈശ്വര ഭക്തിയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിൽ തന്റെ അമ്മയെ കുറിച്ചാണ് താരം വാചാലനായത് . അച്ഛനെ വിവാഹം കഴിക്കാനായി അമ്മ കാത്തിരുന്നത് 10 വർഷത്തിലധികമാണ്.
അച്ഛന് ഈശ്വര വിശ്വാസം ഒട്ടും ഇല്ലായിരുന്നു ദൈവം എന്നത് ഭീരുക്കൾ ചാരുന്ന മതിലാണ് എന്നാണ് അച്ഛൻ പറഞ്ഞത്. പക്ഷെ ഞാൻ ഭീരുവാണ്. എന്നാൽ ഏത് ദൈവം എന്ത് ശക്തി എന്നരീതി അറിയില്ല. അമ്മ എപ്പോഴും അമ്പലത്തിൽ പോകുമായിരുന്നു എല്ലാം സംസാരിക്കുന്ന എന്നാൽ ഒന്നും സംസാരിക്കാത്ത അമ്മയായിരുന്നു. അച്ഛൻ അമ്മയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞു 19വയസ്സിൽ നാട് വിടുകയായിരുന്നു. പിന്നീട് 10 വർഷത്തിനു ശേഷമാണ് തിരിച്ചു വന്നത്. അപ്പോഴേക്കും അമ്മയുടെ അനുജത്തിമാരുടെ വിവാഹം ഒക്കെ കഴിഞ്ഞു മക്കളായിരുന്നു. എന്നിട്ടും അമ്മ അച്ഛന് വേണ്ടി കാത്തിരുന്നു. അച്ഛൻ മരിച്ചു എന്ന വാർത്ത പോലും നാട്ടിൽ പരന്നിട്ടും അമ്മ അതൊന്നും വിശ്വസിക്കാതെ അച്ഛനു വേണ്ടി കാത്തിരിക്കുകയാണ് അച്ഛൻ യുദ്ധത്തിൽ പങ്കെടുത്തു എന്നും അവിടെ വെച്ച് മരണ സംഭവിച്ചു എന്നുമായിരുന്നു പരന്നത്.
വളരെ നിഷ്കളങ്കമായിരുന്നു അമ്മയുടെ സ്വഭാവം. അതു കൊണ്ടു തന്നെ താൻ അച്ഛനു വേറെ ബന്ധമുണ്ട് എന്നൊക്കെ പറയുമ്പോൾ അമ്മയ്ക്ക് വളരെ വിഷമം തോന്നാറുണ്ടായിരുന്നു. എന്നിട്ട് അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയുകയും ചെയ്യും. അമ്മ മരണപ്പെട്ടതോടെ ജീവിതത്തിൽ ശൂന്യത തോന്നി. അങ്ങനെ മൂകാംബികയിലേക്ക് ഒരു യാത്ര ചെയ്തു അവിടെയെത്തിയപ്പോൾ മനസ്സിന് ഭയങ്കര ആത്മ വിശ്വാസവും ബലവും തോന്നി. ശരിക്കും പറഞ്ഞാൽ അവിടെ പോയി എന്ത് പ്രാർത്ഥിക്കണം എന്നോ ഏതുbതരത്തിൽ ജപിക്കണമെന്നോ പോലും അറിയില്ലായിരുന്നു എന്നിട്ടും മനസ്സിന് വല്ലാത്ത ഒരു ശക്തിയായിരുന്നു. ജീവിതത്തിൽ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ജീവിതത്തിൽ ബന്ധങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് വിജയരാഘവൻ അത് താരത്തിന്റെ വീട്ടിലെ അവസ്ഥ കണ്ടാൽ തന്നെ മനസ്സിലാകും.