” ഈ ചിത്രം എനിക്കുവേണ്ടിയല്ല ഗൗതം കാര്ത്തിക്കിനായാണ് ചെയ്തത് “: ചിമ്പു
സിനിമ ആസ്വാദകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ചെമ്പു. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിമ്പു നാടനായെത്തുന്ന ചിത്രമാണ് പത്ത് തല. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെയും ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നത്. ചടങ്ങില്‍ വികാരാധീതനായി സംസാരിച്ച ചെമ്പുവിനെ ആണ് കാണാൻ കഴിഞ്ഞത്. താൻ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ വന്ന അവസരത്തിൽ കരിയര്‍ അവസാനിപ്പിച്ച് ആത്മീയ പാത സ്വീകരിച്ചുവെന്നാണ് ചിമ്പു പറഞ്ഞത്. ഈ ചിത്രം ഗൗതം കാര്ത്തിക്കിനായാണ് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു .
ജീവിതത്തില്‍ ഏറ്റവും കടുപ്പമുളള കാലത്തിലൂടെയായിരുന്നു ഞാന്‍ അന്ന് കടന്നു പോയത്. എനിക്ക് വേണ്ടതു പോലെ ഒരുകാര്യവും നടക്കുന്നുണ്ടായില്ല. എനിക്ക് ജീവിതത്തിൽ വലിയ വീഴ്ച പറ്റിയതു പോലെ തോന്നിയിരുന്നു. ഞാന്‍ എന്തിനാണ് സിനിമ ചെയ്യുന്നത് എന്ന് പോലും തോന്നിയിരുന്ന കാലമായിരുന്നു അത് . അഭിനയം വേണ്ടെന്ന് തീരുമാനം എടുത്തു കൂടാതെ ആത്മീയപാത സ്വീകരിക്കുക പോലും ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ കെ. ഇ ജ്ഞാനവേല്‍ രാജയുമായി താൻ തര്‍ക്കിച്ചിരുന്ന ആ സമയത്തേക്കുറിച്ചും കൂടാതെ സിനിമ ചെയ്യാന്‍ താൻ തീരുമാനമെടുത്തത് സുഹൃത്തായ ഗൗതം കാര്‍ത്തികിന് വേണ്ടിയാണെന്നും ചിമ്പു തുറന്നു പറഞ്ഞു. ഞാൻ വീടു വിട്ട് പുറത്തു വരുന്നില്ലെന്ന് അദ്ദേഹം എപ്പോഴും പരാതി പറയുമായിരുന്നു.
സിനിമയിൽ പ്രവർത്തിക്കുന്ന ആളുകളെ വിളിച്ച് അവരുടെ ജോലിയെ അഭിനന്ദിക്കുക എന്നത് പതിവാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിന് ഒറ്റ കാരണം മാത്രമേ ഉള്ളു എന്നെ ഒരിക്കലും ആരും വിളിച്ചു അഭിനന്ദിച്ചിട്ടില്ല. നമ്മളെ തളര്‍ത്താന്‍ കുറെ ആളുകൾ ഉണ്ടാകും. നമുക്ക് നല്ലത് ചെയ്യാനാണ് ഇന്ന് ആളുകളില്ലാത്തത്. എന്റെ കാര്യത്തില്‍ എനിക്ക് എന്നെ സ്നേഹിക്കുന്ന ആരാധകര്‍ മാത്രമാണ് കൂടെയുണ്ടായിട്ടുളളത്. ഗൗതം നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും ഇന്നും ഉള്ളടത്ത് അദ്ദേഹം എത്താൻ കാരണം കഷ്ടപ്പാടാണ് എന്നും ചിമ്പു പറഞ്ഞു. ഈ ചിത്രം എനിക്ക് ഗുണപ്പെടുമോ എന്നറിയില്ല അതേ സമയം ഗൗതം എന്ന് വ്യക്തിക്ക് ഈ സിനിമ ഒരുപാട് നല്ല അവസരങ്ങൾ സമ്മാനിക്കും.
ചിമ്ബു, ഗൗതം കാര്‍ത്തിക് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് പത്ത് തല. ചിത്രം മാര്‍ച്ച് 30നാണ് തിയേറ്ററുകളില്‍ എത്തും . 2017ല്‍ റിലീസ് ആയ കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ് പത്ത് തല. ശിവരാജ്കുമാറും ശ്രീമുരളിയും നായകന്മാരായി എത്തിയ കഥാപത്രത്തെയാണ് പത്തു തലയിൽ ചിമ്ബുവും ഗൗതം കാര്‍ത്തിക്കും അവതരിപ്പിക്കുന്നത്.