വരുന്നത് നരസിംഹത്തേക്കാള്‍ പവര്‍ കൂടിയ ചിത്രം? മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു
12 വർഷത്തിനുശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സിനിമയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. കാലങ്ങൾക്കിപ്പുറം ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകർ ആഗ്രഹിക്കുന്നു. ആറാം തമ്പുരാൻ,നരസിംഹം, താണ്ഡവം,നാട്ടുരാജാവ്, ബാബകല്യാണി,റെഡ് ചില്ലീസ്, തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മോഹൻലാൽ കൂട്ടുകെട്ടിൽ ഷാജി കൈലാസ് ഒരുക്കിയ ചലച്ചിത്രങ്ങളാണ്. ഇപ്പോഴിതാ പുതിയ ചിത്രം ആരംഭിച്ചിരിക്കുന്നു. സിനിമയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസ്. വർഷങ്ങൾക്കിപ്പുറം ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതും ,ലാലിനൊപ്പം മുൻപ് ചെയ്ത സിനിമയുടെ വിജയമാണ് ഈ സ്നേഹത്തിനു കാരണമെന്നും മാതൃഭൂമിയോടുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു തരത്തിൽ അത് വലിയൊരു ഉത്തരവാദിത്വമാണെന്നും, ആറാം തമ്പുരാൻ സിനിമ കഴിഞ്ഞപ്പോൾ ആൻറണി പെരുമ്പാവൂർ ചോദിച്ചത് ഇതിനുമുകളിൽ എന്ത് ചെയ്യാൻ കഴിയുമെന്നാണ്. അതൊരു ചോദ്യമായി ഉള്ളിൽ കിടന്നു. ആറാംതമ്പുരാനേക്കാൾ പവർ കൂടിയ മറ്റൊരു സിനിമയ്ക്കുവേണ്ടിയായി ചിന്ത, അതിന്റെ ഫലമായിരുന്നു നരസിംഹം. പുതിയ സിനിമയുടെ പ്രഖ്യാപനം നടന്ന ശേഷം ഒരുപാട് പേർ വിളിച്ചു. സോഷ്യൽ മീഡിയയിൽ വാർത്ത ആഘോഷിക്കുകയാണ് എന്നാണ് പലരും പറഞ്ഞതെന്നും ഷാജികൈലാസ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ തിരക്കഥഎഴുതുന്നത് രാജേഷ് ജയറാം ആണ്.
ഈ കൂട്ടുകെട്ടിൽ 2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലിസാണ് അവസാനം റിലീസ് ചെയ്ത ചലച്ചിത്രം. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എല്ലാ ചലച്ചിത്രങ്ങളും ഏറെ ആഘോഷമാക്കി വിജയം നേടിയവയാണ്. കാത്തിരിപ്പ് അവസാനിച്ചു എന്നു തുടങ്ങുന്ന കുറിപ്പോടെയായിരുന്നു ഷാജികൈലാസിനൊപ്പം വീണ്ടുമൊന്നിക്കുന്ന സന്തോഷം പങ്കുവെച്ച് മോഹൻലാൽ മുന്നോട്ടുവന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് ,എന്നിവയാണ് ലാലിന്റെ റിലീസിനായി ഒരുങ്ങുന്ന ചിത്രങ്ങൾ.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിൻറെ ചിത്രികരണം നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ മോഹൻലാൽ സംവിധാനം നിർവഹിക്കുന്ന ബറോസ് ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. കടുവയാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിൽ എത്തി നിൽകുന്നു.