പൊളിറ്റിക്കല്‍ കറക്ടനസ്, നല്ല ചിരിപ്പടങ്ങള്‍ മലയാളത്തിൽ ഉണ്ടാകുന്നില്ല; സലീം കുമാര്‍
മലയാളികൾക്ക് എന്നും ചിരിക്കാൻ ഉള്ള സിനിമകളോട് വളരെയേറെ ഇഷ്ടമാണ് അതു കൊണ്ടു തന്നെ തീയറ്ററിൽ ചിരി പടങ്ങൾ വരുമ്പോൾ ആരാധകരുടെ എണ്ണവും കൂടുതലായിരിക്കും അത്തരത്തിൽ മലയാളികളെ എന്നും ചിരിപ്പിച്ചു കൊണ്ടിരുന്ന താരമാണ് സലിംകുമാർ. ഇപ്പോഴിതാ താരം പറഞ്ഞു വാക്കുകൾ ആണ് ചർച്ചയാകുന്നത്. പൊളിറ്റിക്കല്‍ കറക്ടനസ് കാരണം മലയാളത്തിൽ നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ് സലീം കുമാര്‍ പറഞ്ഞത് .മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച തന്റെ തന്നെ വാചകങ്ങൾ താരമിപ്പോൾ സോഷ്യല്‍ മീഡിയയിലും പങ്കു വച്ചിരിക്കുകയാണ് . പൊളിറ്റിക്കല്‍ കറക്ടനസ്സിനടിയില്പ്പെട്ടത് കൊണ്ടാണ് ഇത്തരത്തിലുള്ള സിനിമകൾ ഉണ്ടാകാത്തത് എന്നും, എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ സംവിധായകര്‍ കണ്‍ഫ്യൂഷനിലാണ് എന്നുമാണ് ദേശീയ അവാര്‍ഡ് ജേതാവായ സലീം കുമാര്‍ പറഞ്ഞത് .
സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടു തന്നെ ഏറെ കാലമായി. പണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ചിരിപ്പടമെങ്കിലും തിയേറ്ററിൽ വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിന് മുന്നിൽ ചിരിയില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എപ്പോഴൊക്കെ എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകരെല്ലാം. ജാതിവിമര്‍ശനം പാടില്ല, കൂടാതെ മതവിമര്‍ശനം പാടില്ല, രാഷ്ട്രീയവിമര്‍ശനം പാടില്ല. പിന്നെങ്ങനെ ഇവിടെ ചിരിയുണ്ടാകും സലീം കുമാര്‍ ചോദിക്കുന്നു. അതേ സമയം സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളില്‍ സലീം കുമാറിന്റെ പുതിയ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇന്നത്തെക്കാലത്തെ കോമഡികള്‍ ആസ്വദിക്കാന്‍ കഴിയാത്തതാണ് പ്രമുഖ നടനായ സലീം കുമാറിന്റെ പ്രശ്നം എന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്. ഇന്നത്തെ സിനിമയെക്കാള്‍ കൂടുതൽ ഇന്നത്തെ ജനറേഷനെ പിടിച്ചിരുത്തുന്ന കോമഡികള്‍ പല യൂട്യൂബ് സീരിസുകളിലും മറ്റും വരുന്നത് താരം കാണുന്നില്ലെ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ജാതി, മതം, രാഷ്ട്രീയം എന്നീ വിമര്‍ശനങ്ങള്‍ പൂർണമായും വേണ്ട എന്നതല്ല പൊളിറ്റിക്കല്‍ കറക്ടനസ് എന്നും ചില ആളുകൾ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത കാലത്ത് തിയേറ്ററിൽ എത്തിയ രോമാഞ്ചം അടക്കമുള്ള ചിരിപ്പടങ്ങളുടെ പട്ടികയും ചിലര്‍ നിരത്തുന്നുണ്ട് . അതേ സമയം പഴയ കാലത്തെപോലെ എവര്‍ഗ്രീന്‍ കോമഡി ചിത്രങ്ങള്‍ ഇന്ന് വരുന്നില്ല എന്നത് സത്യമാണെന്നാണ് സലീംകുമാറിന്റെ അഭിപ്രായത്തെ അംഗീകരിക്കുന്ന ഒരു വിഭാഗം സിനിമ ആസ്വാദകരുടെ വാദം .