ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത്! വർക്ക്ഔട്ടിന് ചിൽഡ്രൻസ് പാർക്കിലെത്തി പാർവതി തിരുവോത്ത്
1 min read

ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത്! വർക്ക്ഔട്ടിന് ചിൽഡ്രൻസ് പാർക്കിലെത്തി പാർവതി തിരുവോത്ത്

അഭിനേത്രി എന്നതിന് പുറമേ നല്ലൊരു ഭരതനാട്യം നർത്തകി കൂടിയായ പാർവതി അവതാരികയായി ആണ് തൻറെ കരിയറിന് തുടക്കം ഇടുന്നത്. കിരൺ ടിവിയിൽ അവതാരികയായിരുന്ന സാഹചര്യത്തിലാണ് ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്‍റെ നോട്ട്ബുക്ക് എന്ന ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി തിളങ്ങുവാനും താരത്തിന് അവസരം ലഭിച്ചു. പാർവതി ആദ്യമായി പ്രധാന നായിക വേഷം ചെയ്യുന്നത് 2007ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ മിലിയാനയിലാണ്.പുനീത് രാജ്കുമാർ നായകനായ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. ആ ചിത്രത്തിലെ പാർവതിയുടെ അഭിനയം കന്നഡ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ആ വർഷം തന്നെ സിബി മലയിൽ, മോഹൻലാൽ ചിത്രം ആയ ഫ്ലാഷിൽ നായികയായി വേഷം കൈകാര്യം ചെയ്യുവാൻ അവസരം ലഭിക്കുകയും ചെയ്തു.

2008ൽ പൂ എന്ന തമിഴ് ചിത്രത്തിലെ പാർവതിയുടെ ആഭിനയം വലിയ തോതിലുള്ള നിരൂപക പ്രശംസയാണ് പിടിച്ചുപറ്റിയത്. ആ വർഷത്തെ മികച്ച തമിഴ് നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരം കരസ്ഥമാക്കി. മികച്ച പുതുമുഖ നടിക്കുള്ള വിജയ് ടിവി അവാർഡും ഈ സിനിമയിലൂടെ പാർവതി നേടി. 2011 പുറത്തിറങ്ങിയ ലിജോ ജോല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലെ തമിഴ് അഭയാർത്ഥിയായ കഥാപാത്രത്തിലൂടെ പാർവതി മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് മാറ്റി എഴുതപ്പെടുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 2014 റിലീസായ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രം ആ വർഷത്തെ മികച്ച സപ്പോർട്ടിംഗ് ആക്ടറെസ്സിനുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭ്യമാക്കി.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ പറഞ്ഞ് 2015 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ, അതേ വർഷം പുറത്തിറങ്ങിയ ചാർലി എന്നീ ചിത്രത്തിലെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ 2015ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു. 2017 ഇറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയം പാർവതിക്ക് ഐ എഫ് എഫ് കെ ബെസ്റ്റ് ആക്ടർ അവാർഡ് സിനിമയിൽ നേടിക്കൊടുത്തു. വലിയ വിജയമായി തീർന്ന ടേക്ക് ഓഫ് ഇന്ത്യൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്തു.ഇതിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് താരത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. 2017 ഹിന്ദി ചിത്രത്തിൽ ഇർഫാൻഖാന്റെ നായികയായി പ്രത്യക്ഷപ്പെട്ട താരം സിനിമയ്ക്ക് പുറത്തുള്ള ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമാണ്.

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സി യുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു പാർവതി. സമൂഹമാധ്യമങ്ങളിലും വളരെയധികം സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അഭിനയത്തിന് പുറമേ ശരീര സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വ്യായാമത്തിന് ഇടയിൽ കുട്ടികളുടെ പാർക്കിൽ എത്തിയ താരം അവിടെ ബാക്കിയുള്ള വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പലവിധത്തിൽ തൂങ്ങിക്കിടന്നും സ്ട്രെച്ച് ചെയ്തും വ്യായാമത്തിൽ മുഴുകുന്ന നടിയെ ചിത്രങ്ങളിൽ കാണാൻ കഴിയും. കുട്ടികൾക്കായുള്ള സീസൊയിൽ തൻറെ ജിം ട്രെയിനർക്കൊപ്പം സമയം ചെലവഴിക്കുന്ന താരത്തിനെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. രസകരമായ കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ ഉയർന്നു വരുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമനിലാണ് താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത്.