ചാക്കോച്ചൻ രജിഷ വിജയൻ ചിത്രം ‘പകലും പാതിരാവും’ മാർച്ച് 3ന്
1 min read

ചാക്കോച്ചൻ രജിഷ വിജയൻ ചിത്രം ‘പകലും പാതിരാവും’ മാർച്ച് 3ന്

കുഞ്ചാക്കോ ബോബൻ രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി  അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നത് മാർച്ച്‌ 3 നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. നിർമ്മാതാവായ ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘ഷൈലോക്കി’നു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന  പകലും പാതിരാവും ഒരു വ്യത്യസ്ത അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും.

‘തിങ്കളാഴ്ച്ച നിശ്ചയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കെ.യു. മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുണ്ട്. നിരവധി പുതുമുഖങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നു . നായകസങ്കൽപ്പങ്ങൾക്ക് പുതിയ മുഖം നൽകിക്കൊണ്ട് കുഞ്ചാക്കോ ബോബന്റെ സിനിമ ക്യരിയറിലെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി മൂന്ന് ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ അജയ് വാസുദേവീന്റെ മറ്റൊരു ഹിറ്റാകാൻ ഈ ചിത്രം ഒരുങ്ങുകയാണ് . പൂർണമായും ത്രില്ലർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് സിനിമയുടെയും പശ്ചാത്തല സംഗീതം ഒരുക്കുന്നത് , ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സ്റ്റീഫൻ ദേവസി . ശ്രീ ഗോകുലം മൂവീസാണ് ചിത്രം വിതരണത്തിന് എതിർക്കുന്നത് .ചിത്രത്തിന്റെ കഥ ദയാൽ പത്മനാഭന്റേതാണ്. എഡിറ്റർ റിയാസ് ബദറുവും കലാസംവിധാനം ജോസഫ് നെല്ലിക്കലും . മേക്കപ്പ് ചെയ്യുന്നത് ജയൻ. കൊളിൻസാണ് പോസ്റ്റർ ഡിസൈൻ. പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രകരിയാണ് ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണനും . കോസ്റ്റ്യൂം വിഭാഗം ഐഷ സഫീർ സേട്ട് . ചിത്രം തീയേറ്ററിലെത്തുമ്പോൾ പുതിയ ദൃശ്യ ഭംഗി തന്നെ പ്രേക്ഷകർക്ക് കാണാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് ആരാധകർ