അതുല്യ ഗായിക വാണി ജയറാം വിടവാങ്ങി ; അന്ത്യം ചെന്നൈയിലെ വസതിയിൽ
ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. സിനിമ ലോകത്തിനു പകരം വയ്ക്കാനില്ലാത്ത നഷ്ടം. 78 വയസായിരുന്നു വാണി ജയറാമിന് . ചെന്നൈയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 1945ൽ തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാമിന്റെ യഥാർത്ഥ പേര് കലൈവാണി എന്നായിരുന്നു. ശബ്ദ മാധുര്യം കൊണ്ട് എവരെയും കീഴ്പ്പെടുത്തിയ ഗായിക മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, തുടങ്ങി 19 ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിചിട്ടുണ്ട്. മലയാളത്തിൽ താരം സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ കരസ്ഥമക്കിയ വാണി ജയറാമിനെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
സംഗീത കുടുംബത്തിൽ ജനിച്ച വാണി ജയറാം വളരെ ചെറുപ്പത്തില്‍ അമ്മയില്‍ നിന്ന് തന്നെ സംഗീതം അഭ്യസിച്ചു. തന്റെ എട്ടാം വയസില്‍ ചെന്നൈ ആകാശവാണി നിലയത്തില്‍ നിന്ന് ഗായികയായി സംഗീതയാത്ര ആരംഭിക്കുവാനും അവർക്ക് സാധിച്ചു . ചെറിയ പ്രായത്തിൽ തന്നെ സംഗീതം അഭ്യസിച്ച വാണിജയറാം കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരില്‍ നിന്ന് കർണാടക സംഗീതം അഭ്യസിച്ചു കൂടാതെ ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനില്‍ നിന്ന് ഹിന്ദുസ്ഥാനിയും ഹൃദ്യമാക്കി.
1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ബോലേ രേ പപ്പി’ എന്ന ഗുഡ്ഡിയിലെ ഗാനത്തിലൂടെ പ്രശസ്തയായി. അക്കാലത്ത് സംഗീതത്തിൽ അഗ്രഗണ്യരായ ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ സംഗീതസംവിധായകരുടെ ഗാനങ്ങൾ പാടി.ആശാ ഭോസ്ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ ഡ്യുയറ്റ് പാടി ഏവരുടെയും മനസ്സിൽ ഗായിക ഇടം നേടുകയായിരുന്നു. പ്രമുഖ സംവിധായകരായ മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്ദേവ് തുടങ്ങിയവരുടെ ഗാനങ്ങളും ആലപിച്ചു കൊണ്ട് വാണി ജയറാം പകരം വെക്കാൻ ഇല്ലാത്ത ഗായികയായി മാറുകയായിരുന്നു.
പ്രമുഖ ഗായകരായ മുഹമ്മദ് റാഫി , മുകേഷ്, മന്നാഡേ തുടങ്ങിയ പ്രമുഖരോടൊപ്പം ഗാന ലോകത്തെ സജീവമായതിനുശേഷം ദക്ഷിണേന്ത്യൻ സിനിമാ ഗാന ലോകത്ത് വാണിജയറാം സ്വന്തം സ്ഥാനം നേടിയെടുക്കുകയായിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ വാണി ജയറാം തന്റെ ശബ്ദം മാധുര്യം കൊണ്ട് എല്ലാ തലമുറയിലും ഉള്ള സംഗീതസംവിധായകരുടെയും ഏറ്റവും ഇഷ്ടപ്പെട്ട ഗായികയായി മാറുകയായിരുന്നു. മലയാളത്തിലെ 1983യിലെ ‘ഓലഞ്ഞാലി കുരുവി’ പുലിമുരുകനിലെ ‘ മാനത്തെ മാരിക്കുറുമ്പെ’ എന്നീ ഗാനത്തിലൂടെ പുതിയകാലത്തെ സംഗീത ആസ്വാദകർക്കും വാണിജയറാം എന്ന ഗായിക സുപരിചിതമാക്കുകയായിരുന്നു