സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി, വധു അമേരിക്കൻ വംശജ
1 min read

സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി, വധു അമേരിക്കൻ വംശജ

ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖനായ സംവിധായകനാണ് പ്രിയദർശൻ. തന്റെ സിനിമകളിലെ നായികയായ ലിസിയെ പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത് എന്നാൽ ഏറെ വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയിരിക്കുകയാണ് ഈ ബന്ധത്തിൽ പ്രിയദർശന് രണ്ടു മക്കളാണ് ഉള്ളത്. കല്യാണിയും സഹോദരൻ സിദ്ധാർത്ഥ്. സിനിമ മേഖലയിൽ ഇപ്പോൾ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഏവരുടെയും കയ്യടി നേടുകയാണ്  കല്യാണി പ്രിയദർശൻ. മകനായ സിദ്ധാർത്ഥിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയായി മാറുന്നത്. വിവാഹ ബന്ധം വേർ പിരിഞ്ഞ ലിസിയും പ്രിയദർശനും മകന്റെ വിവാഹത്തിന് ഒത്തു ചേർന്നിരിക്കുകയാണ്.

സിദ്ധാർത്ഥ് പ്രിയദർശന്റെ വിവാഹം ഫെബ്രുവരി 3 ന് ചെന്നൈയിൽ ഫ്ലാറ്റിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വളരെ ചുരുങ്ങിയ ചടങ്ങായlയിരുന്നു ഇരുവരും ഒന്നിച്ചത്. അമേരിക്കൻ പൗരത്വമുള്ള വിഷ്വൽ ഇഫക്ട്സ് പ്രൊഡ്യൂസറുമായ മെർലിനെയാണ് സിദ്ധാർത്ഥ്  വിവാഹം കഴിച്ചത്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അച്ഛനെ പോലെ  മകനും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനാണ് ഇഷ്ടം. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ വിഎഫ്എക്‌സ് വിഭാഗത്തിൽ സിദ്ധാർത്ഥ് ജോലി ചെയ്തിട്ടുണ്ട്.

ഏറെ നാൾക്കു ശേഷം പ്രിയദർശനെയും ലിസിയെയും ഈ വിവാഹത്തിലൂടെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. അതെ സമയം കല്യാണി പ്രിയദർശൻ ചടങ്ങിൽ പങ്കെടുത്ത് കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. മെർലിൻ അമേരിക്കൻ പൗരത്വം ഉള്ള യുവതിയാണെങ്കിലും കേരള സ്റ്റൈലിൽ ഉള്ള കല്യാണമാണ് ഇരുവരുടെയും നടത്തിയത്. അടുത്ത ബന്ധുക്കളോടൊപ്പം യുവ മിഥുനങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്. വിവാഹിതരായ ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നടന്ന സ്വകാര്യ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളിൽ 10 പേരോളം മാത്രമാണ് പങ്കെടുത്തത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിഎഫ് എക്‌സിനു സിദ്ധാർത്ഥിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സ്പെഷ്യൽ സ്പെഷ്യൽ എഫക്ട് ആർട്ടിസ്റ്റ് ആയാണ് സിദ്ധാർത്ഥ് അറിയപ്പെടുന്നത്.