മമ്മൂട്ടിയും മോഹൻലാലും അല്ല നായികയെ കല്യാണം കഴിക്കുന്നത്, അത് ‘പിണറായി വിജയനാ’ണ് !! വേണു വ്യക്തമാക്കുന്നു
1998-ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി,മോഹൻലാൽ, ജൂഹി ചൗള, കുഞ്ചാക്കോ ബോബൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് ‘ഹരികൃഷ്ണൻസ്’. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ ഹരികൃഷ്ണൻസ് ഇരട്ട ക്ലൈമാക്സ് ഉള്ള ഏക മലയാള ചിത്രമെന്ന നിലയിലും ആ കാലയളവിൽ ശ്രദ്ധനേടിയിരുന്നു.നാളുകൾക്കു മുമ്പ് ഈ ചിത്രമായി ബന്ധപ്പെട്ട് ഛായാഗ്രാഹകനും സംവിധായകനുമായ വേണു നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധനേടിയിരുന്നു.ട്രൂ കോപ്പി തിങ്കിന് അദ്ദേഹം നൽകിയ അഭിമുഖം സമീപ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. വേണുവിന്റെ വാക്കുകളിങ്ങനെ; ” രണ്ട് സൂപ്പർതാരങ്ങളെ തന്റെ സിനിമയിൽ അവതരിപ്പിക്കുമ്പോൾ അവർ രണ്ടുപേർക്കും ഒരേ പ്രാധാന്യം എല്ലാകാര്യത്തിലും ഉണ്ടായിരിക്കണം എന്ന് സംവിധായകൻ ഫാസിലിന് നിർബന്ധമുണ്ടായിരുന്നു. പക്ഷേ സിനിമയുടെ ക്ലൈമാക്സിൽ എത്തിയപ്പോൾ പ്രശ്നങ്ങൾ ഗുരുതരമായി. നായകൻമാർക്ക് എല്ലാം തതുല്യം പകർന്നു നൽകുന്ന രീതി നായികയുടെ കാര്യത്തിൽ സാധ്യമല്ല എന്ന വസ്തുത ഫാസിലിനെ അലട്ടാൻ തുടങ്ങുകയും ചെയ്തു.
ഒടുവിൽ മലയാളസിനിമയിലെ ആദ്യത്തെ ഇരട്ട ക്ലൈമാക്സ് ചിത്രമായി ഹരികൃഷ്ണൻസ് അങ്ങനെ മാറുകയായിരുന്നു. മോഹൻലാലിന് കൂടുതൽ ആരാധകരുള്ളതെന്ന് കരുതപ്പെടുന്ന തിരുവിതാംകൂർ മേഖലയിൽ റിലീസ് ചെയ്യുന്ന പ്രിന്റ്കളിൽ നായികാ ഭാഗം മോഹൻലാലിനും മമ്മൂട്ടിക്ക് കൂടുതൽ സ്വാധീനം ഉണ്ടെന്ന് കരുതപ്പെടുന്ന മലബാർ മേഖലയിൽ നായിക ഭാഗ്യം മമ്മൂട്ടിക്കും അതായിരുന്നു ഇരട്ട ക്ലൈമാക്സ്. ചിത്രം റിലീസ് ആയ ശേഷം ഈ ചെറിയ സദസ്സിൽ മുമ്പ് കേട്ടുകേൾവിപോലുമില്ലാത്ത ഈ പുതിയ തരത്തിലുള്ള പരീക്ഷണത്തെ കുറിച്ച് വലിയ സംസാരം ഉണ്ടാവുകയും ചെയ്തു. സംവിധായകൻ പവിത്രനും അവിടെയുണ്ടായിരുന്നു. അദ്ദേഹം ഇതിനിടയിൽ കയറി ഇടപെടുകയും ചെയ്തു, തിരുവിതാംകൂറിൽ മോഹൻലാൽ, കൊച്ചി മുതൽ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി അതാണ് ശരി. പക്ഷേ അവിടെ നിന്ന് വടക്കോട്ട് പോയാൽ മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല ക്ലൈമാക്സിൽ വരുന്നത്. കണ്ണൂരിൽ റിലീസ് ചെയ്ത പ്രിന്റുകളിൽ നായികയെ ഒടുവിൽ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല അത് പിണറായി വിജയനാണ്”