“മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം” സിനിമാ മേഖലയിലെ പ്രമുഖർ പ്രതികരിക്കുന്നു
1 min read

“മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം” സിനിമാ മേഖലയിലെ പ്രമുഖർ പ്രതികരിക്കുന്നു

ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദ് എന്ന ഇറാനിയൻ നടനെ താലിബാൻ ഭീകരവാദികൾ വധിച്ചു എന്ന വാർത്ത ലോകം വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്. മതപരമായ ദേശീയവും അന്താരാഷ്ട്രവുമായ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടെ ഇങ്ങ് കേരളത്തിലും ചർച്ച ചെയ്യാറുള്ളത്. എന്നാൽ ഈ വിഷയത്തിൽ മുഖ്യധാരയിലുള്ള സാംസ്കാരിക നായകന്മാർ പ്രതികരണം അറിയിക്കുന്നില്ല എന്ന് പരാതി വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ ഉയരുകയാണ്. ഈ വിഷയത്തെ സംബന്ധിച്ച് ചലച്ചിത്രകാരൻ ആലപ്പി അഷറഫ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:, “അഭിനയത്തിലൂടെ ചിരിപ്പിച്ചതിന് വധശിക്ഷ. പ്രമുഖ അഫ്‌ഗാനിസ്ഥാൻ ഹാസ്യനടൻ നാസർ മുഹമ്മദ് ജിയുടെ അതിക്രൂരമായ കൊലപാതകത്തിൽ ലോകം മുഴുവൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ, ഈ അരുംകൊലയിൽ പ്രതിഷേധിക്കുമെന്ന് നാം കരുതിയിരുന്ന നമ്മുടെ സാംസ്കാരിക നായകൻന്മാരാരും ഇതിനിയും കണ്ട മട്ടില്ല.എന്താണ് ഇവർക്ക് ഇനിയും മിണ്ടാട്ടമില്ലാത്തത്….? ശരിയാണ് മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം ഇക്കൂട്ടർ.ലജ്ജാകരം.” ആലപ്പി അഷറഫ്. വളരെ ഗൗരവമുള്ള ഈ വിഷയത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യു തന്റെ ശക്തമായ പ്രതികരണം ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

ജോയ് മാത്യു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: “ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദ് എന്ന ഇറാനിയൻ നടൻ താലിബാൻ ഭീകരതയുടെ അവസാനത്തെ ഇര -കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി കൊന്നതും പോരാഞ്ഞു മൃതശരീരത്തിലേക്ക് വെടിയുണ്ടകൾ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് !കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം -ഇജ്‌ജാതി നായ്ക്കളുടെ കൂടെ ചേരുവനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത് -എന്തൊരു ദുരന്തം”. നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:,”ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറിൽ അധികമായി..ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ…ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു …പ്രതികരിക്കു സാസംകാരിക കേരളമേ…ഇങ്ങിനെ വൺസൈഡ് മനുഷ്യസ്നേഹികളായി മനുഷ്യസ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കു…ശങ്കരാടി ചേട്ടൻ പറഞ്ഞതു പോലെ “ഇച്ചിരി ഉളുപ്പ്”ബാക്കിയുണ്ടെങ്കിൽ മാത്രം.”

Leave a Reply