ബഷീർ ബഷിക്കെതിരെ സോഷ്യൽ മീഡിയ, മകളോട് ചെയ്തത് തെറ്റായി പോയി
സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ ബഷീറിനെയും കുടുംബത്തെയും അറിയുന്ന മലയാളികൾ നന്നേ കുറവായിരിക്കും. മലയാളം ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർ കൂടുതൽ സുപരിചിതമാകുന്നത്.രണ്ടു ഭാര്യമാരോടൊപ്പം സന്തോഷത്തോടെ കഴിയുന്ന ബഷീറിനോട് പലർക്കും അസൂയയും ഉണ്ട്. ബഷീറും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ബഷീറിനും ഭാര്യമാർക്കും മക്കൾക്കും ഒക്കെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും യൂട്യൂബ് ചാനലും ഉണ്ട്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ് ഇപ്പോൾ പുതിയ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം. മഷൂറയുടെ ഗർഭകാലം തന്നെയാണ് ഏവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം.
സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ബഷീറിന്റെ പുതിയ വീഡിയോ ആണ്. തുടക്കത്തിൽ തന്നെ തന്റെ മകളെക്കുറിച്ച് ബഷീർ പറഞ്ഞ കാര്യങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. മകളെ വീഡിയോയ്ക്ക് മുന്നിൽ കൊണ്ടു വന്ന് അപമാനിച്ചു എന്നും, തല്ലിയതിന്റെ പാടുകൾ കാണിച്ചു കൊണ്ട് അവളെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എന്നുമാണ് ആരാധകർ വിമർശിക്കുന്നത്. ക്രിസ്തുമസിന് നടത്തിയ പരീക്ഷയിലാണ് സുനുവിന് മാർക്ക് കുറഞ്ഞത്. അതു കൊണ്ട് മകൾക്ക് ഇനി ടിവി കാണാനുള്ള അവകാശം ഉണ്ടാകില്ല എന്നും പഠന ശേഷം അല്പ സമയം ആരെങ്കിലും ടിവി ഓൺ ചെയ്താൽ മാത്രം പോയി കാണാനുള്ള അവകാശമേ ഉണ്ടാവുകയുള്ളൂ.
സ്കൂളിൽ പോയി വരുമ്പോൾ തന്നെ സോനു നല്ല ദേഷ്യത്തിലായിരുന്നു എന്നും വീട്ടിലെത്തിയ ഉടനെ തന്നെ മാർക്ക് കുറഞ്ഞതിന്റെ പേരിൽ സുനുവിനെ അടിച്ചു. എന്നാൽ താനോ മഷുവോ അത് എതിർക്കാൻ പോയില്ല. കാരണം അത് അവൾക്ക് കിട്ടേണ്ടതായിരുന്നു എന്നാണ് ബഷീറിന്റെ വാദം. കഴിഞ്ഞ തവണത്തെ പരീക്ഷയെക്കാളും മാർക്ക് കുറഞ്ഞത് കൊണ്ടാണ് ഭാര്യ തല്ലിയത്. അടുത്ത തവണ ഇതിലും മാർക്ക് കുറഞ്ഞാൽ ഇതിനേക്കാളും വലിയ ശിക്ഷ നൽകുമെന്നും ബഷീർ പറയുന്നുണ്ട്. ഉമ്മ അടിച്ചതിന്റെ പാട് മാറിയോ എന്നും, മക്കൾക്ക് തങ്ങൾ നൽകുന്ന സൗകര്യങ്ങളും രക്ഷിതാക്കൾ എന്ന നിലയിൽ എന്തൊക്കെ ചെയ്തു കൊടുക്കുന്നുണ്ട് എന്ന് ബഷീർ വീഡിയോയിൽ പറയുന്നുണ്ട് . താരത്തിന്റെ ഈ സമീപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാരണം മകളെ അപമാനിക്കുകയാണോ എന്നാണ് ഏവരും ചോദിക്കുന്നത് കുട്ടികളെ സമ്മർദ്ദത്തിലാക്കി പഠിപ്പിക്കുന്ന രീതി ശരിയല്ല എന്നും പറയുന്നുണ്ട്.