“അവസാന നാളുകളിൽ രാവിലെ അച്ഛനെ കൂട്ടിക്കൊണ്ടു പോകുന്നതും വരുന്നതും മമ്മൂക്ക ആയിരുന്നു” : ബിനു പപ്പു
1 min read

“അവസാന നാളുകളിൽ രാവിലെ അച്ഛനെ കൂട്ടിക്കൊണ്ടു പോകുന്നതും വരുന്നതും മമ്മൂക്ക ആയിരുന്നു” : ബിനു പപ്പു


മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമായിരുന്നു പപ്പു. ഒരു നടൻ എന്ന നിലയിൽ ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും പപ്പുവിന് സാധിച്ചിട്ടുണ്ട്. മകനായ ബിനു പപ്പുവും ഇപ്പോൾ സിനിമ മേഖലയിൽ സജീവമാണ്. അച്ഛനിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ഉള്ള അഭിനയ ശൈലിയാണ് മകൻ കാഴ്ച വയ്ക്കുന്നത്. 2014ൽ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇതും നേടാൻ ബിനു പപ്പുവിന് സാധിച്ചിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളെയും മികവുറ്റ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ താരത്തിന് സാധിക്കുന്നുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന സിനിമയാണ് ഏറ്റവും ഒടുവിലായി ബിനു പപ്പുവിന്റെ പുറത്തിറങ്ങിയത്.  മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ ചിത്രം സ്വന്തമാക്കിയത്. ആദ്യ സിനിമ മുതൽ ക്യാരക്ടർ റോളുകളിൽ തിളങ്ങാൻ തന്നെ താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് വാചാലൻ ആവുകയാണ് ബിനു പപ്പു. സിനിമയും നാടകവുമായി തന്റെ അഭിനയ ജീവിതം മരിക്കുവോളം തുടരണം എന്നായിരുന്നു അച്ഛൻ എപ്പോഴും ആഗ്രഹിച്ചത്. അഭിനയത്തോട് എത്രത്തോളം ഡെഡിക്കേറ്റഡ് ആവണമെന്ന് അച്ഛനെ കണ്ടാണ് പഠിച്ചത്. ഞാൻ സിനിമയിൽ എത്തണമെന്ന് ഒരിക്കലും അച്ഛൻ ആഗ്രഹിച്ചിരുന്നില്ല പഠിക്കണം ജോലി കണ്ടെത്തണം എന്നാണ് ആഗ്രഹിച്ചത്.

അവസാന നാളുകളിലും അച്ഛന് സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം. അവസാന നാളുകളിൽ അച്ഛന് അഭിനയിച്ച ചിത്രങ്ങൾ ആയിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ പല്ലാവൂർ ദേവനാരായണൻ തുടങ്ങിയ സിനിമകൾ. പല സിനിമ അണിയറ പ്രവർത്തകരും വിളിക്കുമ്പോൾ ഞങ്ങൾ ഫോൺ എടുക്കാതെ പോലും നിന്നിട്ടുണ്ട്. പല്ലാവൂർ ദേവനാരായണനിൽ അഭിനയിക്കാൻ മമ്മൂക്ക രാവിലെ വന്ന് അച്ഛനെ സ്വന്തം വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുമായിരുന്നു.

ഷൂട്ടിംഗ് അവസാനിച്ച ശേഷം കൊണ്ടു വിടുന്നതും മമ്മൂക്ക തന്നെ. രണ്ടു പേരും സിനിമയോട് അത്രയേറെ ആത്മാർത്ഥത പുലർത്തുന്നവരായിരുന്നു. അച്ഛൻ സിനിമയെ മാത്രമാണ് സ്നേഹിച്ചിരുന്നത് എങ്കിൽ ഞാൻ അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ വ്യക്തിയാണ്. അസിസ്റ്റന്റ്  ഡയറക്ടറായി തുടങ്ങിയ സിനിമ മേഖലയിലേക്കുള്ള അരങ്ങേറ്റം ഇപ്പോൾ നടനിൽ എത്തി നിൽക്കുകയാണ് ഇനിയൊരു സിനിമ സംവിധാനം ചെയ്യണം എന്നാണ് ബിനു പപ്പുവിന്റെ ആഗ്രഹം.