കടബാധ്യത കാരണം ദിവസത്തിൽ 16മണിക്കൂർ ജോലി ചെയ്ത് അമിതാഭ് ബച്ചൻ, ബച്ചൻ കുടുംബത്തിൽ അന്ന് സംഭവിച്ചത്
1 min read

കടബാധ്യത കാരണം ദിവസത്തിൽ 16മണിക്കൂർ ജോലി ചെയ്ത് അമിതാഭ് ബച്ചൻ, ബച്ചൻ കുടുംബത്തിൽ അന്ന് സംഭവിച്ചത്

അഞ്ചു പതിറ്റാണ്ടിലേറിയായി സിനിമാ മേഖലയിൽ തന്റെ സാന്നിധ്യം മറ്റൊരാൾക്കും കൊടുക്കാത്ത നിലനിൽക്കുന്ന വ്യക്തിയാണ് അമിതാഭ് ബച്ചൻ. മാറിക്കൊണ്ടിരിക്കുന്ന ചലച്ചിത്ര മേഖലയിൽ അമിതാഭ് ബച്ചനെ പോലെ ഒരു നടന് പകരം വയ്ക്കാൻ ഒരു താരവും ഇല്ല എന്നതാണ് യാഥാർത്ഥ്യം. പ്രായമായെങ്കിലും സിനിമയിൽ സജീവമായി നിൽക്കുന്ന അദ്ദേഹത്തിന്റെ താരമൂല്യവും ആരാധക പിന്തുണയും ഇനിയും കുറഞ്ഞിട്ടില്ല. തന്റെ ചെറുപ്പ കാലത്ത് റേഡിയോയിൽ അവസരത്തിനായി പോയപ്പോൾ ശബ്ദത്തിന്റെ പേരിൽ അദ്ദേഹത്തിന് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഗാഭീര്യം നിറഞ്ഞ ശബ്ദം തന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്. ഇതിനോടകം തന്നെ 190ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.

ഒരിക്കൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന അവസ്ഥ അമിതാബച്ചന് ഉണ്ടായിരുന്നു. ഈ സ്ഥിതിയിൽ നിന്നും മുന്നോട്ടു വരാനായി അദ്ദേഹം ഏകദേശം 16 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു. സാമ്പത്തികമായി തകർന്ന അവസ്ഥയിൽ നീണ്ട ഷിഫ്റ്റുകളായി അദ്ദേഹം കഷ്ടപ്പെട്ട് പണിയെടുക്കുകയായിരുന്നു. ബച്ചൻ കുടുംബം സാമ്പത്തിക ഭദ്രത ഇല്ലാതിരുന്ന സമയത്ത് അമേരിക്കയിൽ തന്റെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു പോരേണ്ടി വന്ന സാഹചര്യം ഉണ്ടായിരുന്നു എന്ന് അഭിഷേക് ഭച്ചനും തുറന്നു പറഞ്ഞിരുന്നു. പിതാവിനെ സഹായിക്കാനുള്ള മനസ്സ് മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത് അതുകൊണ്ടാണ് പഠനം ഉപേക്ഷിച്ചു തിരിച്ചു പോന്നത്. സാമ്പത്തിക ബുദ്ധിമുട്ട് വന്ന സാഹചര്യത്തിൽ അമിതാഭച്ചൻ യാഷ് ചോപ്രയുടെ അരികിൽ അവസരം അന്വേഷിച്ചു പോകേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.

രാവിലെ 9  മുതൽ ആറു വരെ ഒരു സിനിമയുടെ ഷിഫ്റ്റിൽ അഭിനയിക്കും അതിനു ശേഷം രണ്ടു മണി വരെ മറ്റൊരു ഷിഫ്റ്റ്യിലും അഭിനയിച്ചായിരുന്നു അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചത്. 1999 അമിതാബച്ചന്റെ തന്നെ നിർമ്മാണ കമ്പനിയായ അമിതാബച്ചൻ കോർപ്പറേഷൻ ലിമിറ്റഡിൽ വലിയ തുക ഇൻവെസ്റ്റ് ചെയ്തതുമൂലമാണ് ഇത്ര വലിയ സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വന്നത്. ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകൾക്ക് വലിയ തുക തിരിച്ചു നൽകേണ്ടിവന്നു പലരും തന്റെ വീടിനു മുൻപിലും ഓഫീസിന്റെ മുൻപിലും വന്ന് ശബ്ദം ഉയർത്തിയിരുന്നു എന്നും ഒരു അഭിമുഖത്തിനിടെ അമിതാബച്ചൻ തുറന്നു പറഞ്ഞിരുന്നു. അച്ഛൻ നേരിടേണ്ടി വന്ന സാമ്പത്തിക ഞെരുക്കം ഇല്ലാതാക്കാൻ തനിക്ക് കഴിയുന്ന സാഹചര്യമല്ല അന്നുണ്ടായിരുന്നത്. പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു വരിക എന്നത് മാത്രമാണ് എനിക്കപ്പോൾ തോന്നിയത് കൂടാതെ അദ്ദേഹത്തിന്റെ കൂടെ നിൽക്കുക എന്നും ചിന്തിച്ചു.