‘ലാലേട്ടന്റെ മുറിയില്‍ മറ്റ് നടന്മാര്‍ ഒരുമിച്ച് കൂടിയതും, ഭക്ഷണം കഴിച്ചതും കണ്ടിട്ട് ഒരു പ്രശസ്ത തമിഴ് നടന് വിശ്വാസമായില്ല’ ; ആസിഫ് അലി പറയുന്നു
1 min read

‘ലാലേട്ടന്റെ മുറിയില്‍ മറ്റ് നടന്മാര്‍ ഒരുമിച്ച് കൂടിയതും, ഭക്ഷണം കഴിച്ചതും കണ്ടിട്ട് ഒരു പ്രശസ്ത തമിഴ് നടന് വിശ്വാസമായില്ല’ ; ആസിഫ് അലി പറയുന്നു

മലയാള സിനിമയിലെ യുവതാരമായ ആസിഫ് അലിക്ക് ആരാധകര്‍ ഏറെയാണ്. ആരാധകരോട് അദ്ദേഹത്തിനുള്ള സ്നേഹവും അത്രതന്നെ വലുതാണ്. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലാണ് ആസിഫ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു ആസിഫ് അഭിനയിച്ച മൂന്നാമത്തെ ചിത്രം. ആ ചിത്രം ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ നായകനായി എത്തി. അതുപോലെ, ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ആസിഫ് കൂടുതല്‍ ശ്രദ്ധേയനായി.

Asif Ali as cop in 'Kuttavum Shikshayum'? | The News Minute

മലയാളം സിനിമാ മേഖലയെ കുറിച്ചും മറ്റ് ഭാഷയിലെ സിനിമാ മേഖലയെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. മറ്റ് ഭാഷയിലെ സിനിമാ മേഖലയിലുള്ളവര്‍ക്ക് മലയാളം സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവരോട് അസൂയ ആണെന്ന് പറയുകയാണെന്ന് പറയുകയാണ് ആസിഫ് അലി. മോഹന്‍ലാലിന്റെ മുറിയില്‍ നിന്ന് സിസിഎല്ലിന്റെ ആദ്യ സീസണിലെ മത്സരത്തില്‍ പങ്കെടുത്ത നടന്മാര്‍ ഭക്ഷണം കഴിച്ചതും ഒരുമിച്ച് കൂടിയതും കണ്ടിട്ട് ശ്രദ്ധേയനായ ഒരു തമിഴ് നടന് വിശ്വാസമായില്ലെന്നാണ് നടന്‍ പറയുന്നത്. മലയാളം സിനമാ മേഖല ഒഴിച്ച് മറ്റ് എല്ലാ സിനിമാ മേഖലയിലും അധികാരശ്രേണിയുണ്ടെന്നും, കാപ്പ സിനിമ ഫെഫ്ക്കയ്ക്ക് വേണ്ടി ചെയ്യുന്ന സിനിമയാണെന്ന് പറഞ്ഞിട്ട് പലരും അത്ഭുതമായി കണ്ടുവെന്നും ആസിഫ് അലി പറഞ്ഞു.

Asif Ali Biography, Height, Weight, Age, Movies, Wife, Family, Salary, Net Worth, Facts & More - Primes World

മറ്റ് സിനമാ മേഖലയില്‍ ഒരുപാട് സുഹൃത്തകളെനിക്കില്ല. എന്നാലും ഉള്ള കുറച്ച് പേരില്‍ നിന്നും ഞാന്‍ മനസിലാക്കിയത്, അവര്‍ക്കെല്ലാം മലയാളം സിനിമാ മേഖലയില്‍ ഉള്ളവരോട് അസൂയയാണ്. എന്നാല്‍ ഞാന്‍ എപ്പോഴും അഭിമാനം കൊള്ളുന്ന കാര്യമാണത്. അമ്മയ്ക്ക് വേണ്ടി സ്റ്റേജ് പരിപാടി ചെയ്യുന്നതും മറ്റ് അസോസിയേഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതൊക്കെ മറ്റ് ഭാഷയില്‍ ഉള്ളവര്‍ ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന്, സി.സി.എല്ലിന്റെ ആദ്യ സീസണിലൊരു മത്സരം കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി ലാലേട്ടന്റെ മുറിയില്‍ ഒരുമിച്ച് കൂടി. ലാലേട്ടന് വേണ്ടി കൊണ്ടുവന്ന സ്‌പെഷ്യല്‍ ഭക്ഷണം കഴിക്കുന്നു. ഫുള്‍ ടീം ലാലേട്ടന്റെ മുറിയിലിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. പുറത്തേക്ക് വരുമ്പോള്‍ തമിഴില്‍ അത്യാവശ്യം സ്റ്റാര്‍ വാല്യു ഉള്ളൊരു തമിഴ് നടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ലാല്‍ സാറിന്റെ ട്രീറ്റാണെന്ന് പറഞ്ഞിട്ട് അവര്‍ക്കത് വിശ്വസിക്കാനാകുന്നില്ല.

Mohanlal birthday: Happy birthday, Mohanlal! 'Alone', 'Barroz', 'Empuraan'; a look at Malayalam superstar's line-up for 2022 - The Economic Times

കാരണം, അവിടെ ഒരു ഹൈറാര്‍ക്കിയുണ്ട്. അവരുടെ കുറേയാളുകള്‍ ഇഷ്ടമുള്ളവര്‍ എന്നൊക്കെ പറയുന്ന ഹൈറാര്‍ക്കിയുണ്ടെന്നാണ് അവര്‍ പറയുന്നത്. ശരിക്ക് എനിക്കറിയില്ല. നമ്മളുടെ കൂട്ടായ്മയും എല്ലാവര്‍ക്കും ഒരു റൂമിലിരിക്കാന്‍ പറ്റുന്നുവെന്നത് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന കാര്യമാണ്. രാജു ചേട്ടനുമായി സംസാരിക്കുന്നവരോട് ഫെഫ്കയ്ക്ക് വേണ്ടി ചെയ്യുന്ന സിനിമയാണ് കാപ്പയെന്ന് പറഞ്ഞപ്പോള്‍ പല ഇന്‍ഡസ്ട്രിയിലും അതൊരു അത്ഭുതമായി കണ്ടുവെന്ന് ആസിഫ് അലി പറഞ്ഞു.