‘എന്‍ നെഞ്ചില്‍ കുടിയിറ്ക്കും..’, ആരാധകരുമായുള്ള സെല്‍ഫി വീഡിയോ പങ്കുവെച്ച് ദളപതി വിജയ്
1 min read

‘എന്‍ നെഞ്ചില്‍ കുടിയിറ്ക്കും..’, ആരാധകരുമായുള്ള സെല്‍ഫി വീഡിയോ പങ്കുവെച്ച് ദളപതി വിജയ്

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് നായകനായി എത്തുന്ന ‘വാരിസ്’. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികനായകന്മാര്‍. ഇവര്‍ക്ക് പുറമെ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Varisu: Date for Thalapathy Vijay starrer audio launch announced; Find Out | PINKVILLA

അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് വിജയ് ആരാധകര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു.

Vijay's 'Varisu' gets a release date | Tamil Movie News - Times of India

വിജയ്‌യുടെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതാണ് ആരാധകര്‍ ആഘോഷകമാക്കി മാറ്റുന്നത്. ആരാധകരെയും ഉള്‍പ്പെടുത്തിയുള്ള തന്റെ സെല്‍ഫി വീഡിയോ വിജയ് തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ‘എന്‍ നെഞ്ചില്‍ കുടിയിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പളനിയാണ്. പ്രവീണ്‍ കെഎല്‍ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

Varisu (2023) - IMDb

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം. ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ‘വാരിശിന്’ ശേഷം അഭിനയിക്കുക. ‘ദളപതി 67’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും.

Varisu: Bad news for Vijay fans | 123telugu.com