അവതാർ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികചതോ ? പ്രേക്ഷകപ്രതികരണം ഇങ്ങനെ …
1 min read

അവതാർ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികചതോ ? പ്രേക്ഷകപ്രതികരണം ഇങ്ങനെ …

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അവതാർ 2 നു കഴിഞ്ഞോ ??

2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാർ അന്ന് നമ്മെ ഏറെ വിസ്മയിപ്പിച്ചു എന്നതിൽ തർക്കo ഒന്നുമില്ല. 10 അടി നീളമുള്ള മനുഷ്യർ താമസിക്കുന്ന പാൻഡോറയും , ഒരു കുടിയേറ്റക്കാരനായി അവിടെ എത്തപ്പെടുന്ന ജേംസ് സുള്ളിയും ഒക്കെ നമ്മുക്ക് നൽകിയ അമ്പരപ്പ് ചെറുത് ഒന്നുമല്ല. പാൻഡോറയെ ആക്രമിക്കാൻ എത്തുന്ന മനുഷ്യരിൽ നിന്നും ജേംസ് സുള്ളി പാൻഡോറയുടെ രക്ഷകനാവുന്നതായിരുന്നു അവതാറിന്റെ കഥ .
ചിത്രത്തിന്റെ തൊട്ടടുത്ത പാർട്ടായിട്ടാണ് ഇപ്പോൾ അവതാർ 2 എത്തിയിരിക്കുന്നത്. അവതാറിൽ നിന്നും അവതാർ 2 വിലേക്ക് എത്തുമ്പോൾ കാടിനു പകരം കടലാണ് സിനിമയുടെ കഥാപശ്ചാത്തലം. കടലിനടിയിലെ അത്ഭുത ലോകം ഏറ്റവും മികവോടെയും തെളിമയോടെയും കാണാനുള്ള അവസരം കൂടി അവതാർ നൽകുന്നുണ്ട്. അസാധാരണത്വം ഒട്ടും തന്നെ ഇല്ലാത്ത, പഴയതിന്റെ തുടർച്ച എന്നു തീർത്തു പറയാവുന്ന വിധത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്.

ജേംസ് സുള്ളി തന്റെ ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം പാൻ ഡോറയിൽ ശാന്തമായി ജീവിച്ചു വരികയാണ്. ഇതിനു ഇടയിൽ പാൻഡോറയെ നശിപ്പിക്കാൻ വീണ്ടും മനുഷ്യർ എത്തുന്നു. അതിനാൽ തന്നെ തങ്ങളുടെ ആവാസ കേന്ദ്രമായ പാൻഡോറ വിട്ട് മറ്റൊരു സ്ഥലത്ത് ജേംസ് സുള്ളിയ്ക്കും കുടുംബത്തിനും അഭയം പ്രാപിക്കേണ്ടി വരുന്നു. അങ്ങനെ നോക്കിയാൽ അഭയാർത്ഥിത്വമാണ് സിനിമയുടെ പ്രധാന പ്രമേയം എന്ന് ഒറ്റവാക്കിൽ പറയാം. ശേഷം
കടലിൽ എത്തുന്ന ജേസും കുംടുംബവും തങ്ങളുടെ പുതിയ സ്ഥലത്തെ നിലനിൽപിനായി ഏറെ കഷ്ടപ്പെടേണ്ടി വരുന്നു. ഈ അതിജീവനത്തിന്റെ കഥ കൂടിയാണ് അവതാർ 2.

ഇത്തരം സിനിമകൾ കാണാൻ എത്തുന്നവർ സിനിമയുടെ കഥയ്ക്ക് അപ്പുറത്ത് ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് കൂടുതലായി ആഗ്രഹിക്ക ക , അത് നൽകാൻ നൂറു ശതമാനവും അവതാർ 2 നു കഴിയുന്നുണ്ട്. വി.എഫ്. എക്സ്, സിനിമാറ്റോഗ്രാഫി എന്നിവയൊക്കെ വളരെ മികച്ച രീതിയി തന്നെ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കഥ എന്ന തലത്തിൽ പിന്നോക്കം പോയി എങ്കിലും ദ്യശ്യ വിസ്മയമാകാൻ രണ്ടാം തവണയും അവതാറിനു കഴിഞ്ഞു എന്നു നിസംശയം പറയാം.

Summary;avatar movie story,Avatar 2 review