തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്
റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്.
അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു.
നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് ഒടുവിൽ ഡിസംബർ ആദ്യവാരം കാത്തിരുപ്പുകൾക്ക് വിരാമമിട്ട് ചിത്രം തിയേറ്ററിൽ എത്തി.
എന്നാൽ വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ആരാധകർക്ക് പക്ഷേ, ഒരു ആവറേജ് സിനിമ അനുഭവമാണ് ഗോൾഡ് സമ്മാനിച്ചത്. അത് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങളിൽ നിന്നു തന്നെ അവർ വ്യക്തമാക്കി. എന്നാൽ നേരവും പ്രേമവും ഒക്കെ പോലെ തന്നെ, അൽഫോൻസ് തന്റെ പതിവ് കഥ പറച്ചിൽ രീതിയാണ് ഗോൾഡിലും പിന്തുടർന്നത്. എന്നാൽ വേണ്ട വിധത്തിൽ അത് ശ്രദ്ധിക്കാതെ പോയി എന്നായിരുന്നു സിനിമയെ അനുകൂലിച്ചവർ പറഞ്ഞത്. കഥയും കാമ്പും ചിക്കി ചികയാതിരുന്നാൽ രണ്ടര മണിക്കൂർ എന്റർടൈംമെന്റ് സമ്മാനിച്ച സിനിമ എന്ന് പലരും പറഞ്ഞപ്പോഴും ആവശ്യമില്ലാത്ത കാസ്റ്റിങ്ങുo കഥയിലെ പോരായ്മകളുo വിമർശകർക്ക് വളമായി.
ഇപ്പോഴിതാ ഗോൾഡിന്റെ സാമ്പത്തിക നേട്ടത്തെ കുറിച്ച് പ്രതികരിക്കുകയാണ് പ്രഥ്വിരാജ്. ചിത്രത്തിലെ അഭിനേതാവും ഒപ്പം ഗോൾഡിന്റെ സഹ -നിർമ്മാതാവു കൂടി ആയിരുന്നു പ്രഥ്വിരാജ്. തന്റെ ഏറ്റവും പുതിയ ചിത്രം കാപ്പയുടെ റിലീസുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിനിടെയാണ് പ്രഥ്വിരാജ് ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.
സിനിമ തങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ആളുകൾക്കിടയിൽ വർക്ക് ആയില്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ പോലും സിനിമ തങ്ങൾക്ക് സാമ്പത്തികമായി നൽകിയത് പ്രോഫിറ്റായിരുന്നു എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
റിലീസിനു മുന്ന തന്നെ പ്രീ ബുക്കിങ്ങിലൂടെ, ഗോൾഡ് 50 കോടി ക്ലബിൽ നേടി എന്നൊക്കെ വാർത്തകൾ പ്രചരിച്ചിരുന്നു എങ്കിലും, പ്രചരിക്കുന്ന എല്ലാ വാർത്തകളും ശരിയല്ല എന്നാണ് അന്ന് സുപ്രിയ മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.