‘ഷാരൂഖ് മകള്‍ക്കൊപ്പം ഇരുന്ന് പത്താന്‍ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് ലോകത്തോട് വിളിച്ച് പറയണം’ ! പറ്റുമോ? ; വെല്ലുവിളിച്ച് നിയമസഭ സ്പീക്കര്‍!
1 min read

‘ഷാരൂഖ് മകള്‍ക്കൊപ്പം ഇരുന്ന് പത്താന്‍ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് ലോകത്തോട് വിളിച്ച് പറയണം’ ! പറ്റുമോ? ; വെല്ലുവിളിച്ച് നിയമസഭ സ്പീക്കര്‍!

ഷാരൂഖാന്‍ നായകനായി എത്തുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്ത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെയാണ് നിയമസഭാ സ്പീക്കര്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമയിലെ ആദ്യ ഗാനമായ ‘ബേഷാരം രംഗ്’ നായിക ദീപിക പാദുകോണിന്റെ വസ്ത്രത്തിന്റെ നിറത്തെച്ചൊല്ലി വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സ്പീക്കര്‍ തന്നെ രംഗത്ത് എത്തിയത്.

Shah Rukh Khan's Rise from Humble Delhi Boy to Global Stardom will Never Cease to Be Fascinating

‘ഷാരൂഖാന്‍, അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പം ഇരുന്ന് ഈ സിനിമ കാണണം, അങ്ങനെ കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ട് മകള്‍ക്കൊപ്പം ഇത് കാണുന്നുവെന്ന് ലോകത്തോട് വിളിച്ച് പറയണം. പ്രവാചകനെക്കുറിച്ച് സമാനമായ ഒരു സിനിമ നിര്‍മ്മിച്ച് അത് പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു’. എന്നാണ് സ്പീക്കര്‍ പറഞ്ഞത്.

Shah Rukh Khan's daughter Suhana Khan takes selfie; grabs attention of netizens

അതേസമയം, നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പത്താന്‍. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബെഷ്‌റം രംഗ് എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത്. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി അവര്‍ രംഗത്തെത്തുകയും ചെയ്യുകയായിരുന്നു.

Inside Suhana Khan's 21st birthday party in New York, with glam photoshoots and balloons; see pics, video | Bollywood - Hindustan Times

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് പത്താന്‍. ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ഥ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Suhana looks unrecognisable as her old photo with dad Shah Rukh Khan from Raavan's London premiere goes viral

അതേസമയം, പത്താന്‍ വിവാദം കനക്കുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഒരു കലാരൂപത്തെ ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇരയാക്കുന്നതില്‍ ദുഃഖമുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.