മമ്മൂട്ടിക്കും മോഹൻലാലിനും മുൻപ് ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടായത് ബാലചന്ദ്ര മേനോനാണ് !!എന്നാൽ സംഭവിച്ചത്
സിനിമ മേഖലയെ നിറം പിടിപ്പിക്കുന്നതും എന്നാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുമായ ഒരു അവസ്ഥയാണ് ‘ആരാധകർ’ എന്നതെന്ന് പലരും മുൻപ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മറ്റെല്ലാ ഇൻഡസ്ട്രികളെയും പോലെ തന്നെ കേരളത്തിലും എല്ലാ താരങ്ങൾക്കും ചെറുതും വലുതുമായ ആരാധക വൃന്ദങ്ങൾ നിലവിലുണ്ട്. നാളുകൾക്കു മുമ്പ് ചലച്ചിത്ര പ്രവർത്തകൻ ബാലചന്ദ്രമേനോൻ ഫാൻസ് അസോസിയേഷനെ കുറിച്ചും അതിനോടുള്ള തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. മലയാള സിനിമയുടെ ഭാവി നോക്കുമ്പോഴും ആരാധകരുടെ ആവശ്യം എന്നത് ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു എന്ന് പല പ്രമുഖ സംവിധായകരും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ നോക്കുമ്പോൾ ബാലചന്ദ്രമേനോൻ നാളുകൾക്കുമുമ്പ് തുറന്നുപറഞ്ഞ വാക്കുകൾ മലയാള സിനിമ മേഖലയെ സംബന്ധിച്ചിടത്തോളം വേറെ പ്രസക്തമാകുന്ന കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,”ഞാൻ നടനോ സംവിധായകനോ ആണെങ്കിൽ ഞാൻ എന്റെ ആ പണിയും ആയി മുന്നോട്ടു പോകുന്നതാണ് നല്ലത്. എന്റെ ഒരു ഫാൻ ഞാൻ ഇതേ ചെയ്യാവൂ എന്നു പറയുന്നത് ശരിയല്ല. അതൊരു വിലങ്ങോ ഒരു വിധേയത്വമോ ആണ്.
അതിനൊക്കെ ഒരുപാട് അർത്ഥങ്ങളുണ്ട്, ഇപ്പോ എന്നെ തല്ലിയാൽ ഒരു പത്ത് പേര് ഉണ്ട് കൂടെ എന്നുള്ള ഒരു ധൈര്യം ഒക്കെയാണ് ഈ ഫാൻസിന്റെ കാര്യം.മമ്മൂട്ടിക്കും മോഹൻലാലിനും മുൻപ് ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടായത് ബാലചന്ദ്ര മേനോനാണ്. അന്ന് അച്ഛൻ റെയിൽവേയിൽ ട്രിവാൻഡ്രത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറേപ്പേർ പിരിവിനു ചെന്നു അച്ഛന്റെ അടുത്ത്, ‘സാർ ഞങ്ങൾ ഒരു ബാലചന്ദ്രൻ ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാൻ പോവുകയാണ് അതിനുവേണ്ടി പിരിവിന് വന്നിരിക്കുകയാണ്’ എന്ന് അവർ പറഞ്ഞു. അച്ഛൻ പറഞ്ഞു ‘ഞാൻ അയാളുടെ പരിപാടിക്ക് കാശ് ഒന്നും തരത്തില്ല’ എന്ന്. അതെന്താ സാർ ബാലചന്ദ്രമേനോൻ സിനിമയൊക്കെ നിങ്ങൾ കാണാറില്ല എന്ന് അവർ ചോദിച്ചു. സിനിമയൊക്കെ കാണാറുണ്ടോ അതുകൊണ്ട് കാശൊക്കെ തരേണ്ട ആവശ്യം എന്താണ്, പിന്നെ കൊടുക്കാത്തതിന് കാര്യം ഞങ്ങൾ തമ്മിൽ ചെറിയൊരു അകന്ന ബന്ധമുണ്ട് എന്നും അച്ഛൻ പറഞ്ഞു.
എന്ത് ബന്ധമാണെന്നു അവർ ചോദിച്ചപ്പോൾ അവൻ എന്റെ മകനാണെന്ന് അച്ഛൻ പറഞ്ഞു.രാത്രി അച്ഛൻ എന്റെ അടുത്ത് വന്നിട്ട് അവരുടെ അഡ്രസ്സ് തന്നു ഞാൻ അവരെ വിളിച്ചു. ദയവുചെയ്ത് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, നിങ്ങൾ ഇന്ന് ഫാൻസ് ആയിട്ട് വന്നാൽ അവിടെ പോകാൻ പറയും ഇവിടെ പോകാൻ പറയും ഞാൻ അതിനൊന്നും പോവുകയില്ല ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കുന്ന ഒരാളാണ് എനിക്ക് വേണ്ട എന്റെ ഫാൻ ഞാൻ തന്നെയാണ്. ആ റോളിൽ ഞാൻ സന്തോഷിക്കുന്നു കൊണ്ട് പിന്നെ എന്താണ് വേണ്ടത്. ബാലചന്ദ്രമേനോൻ പറയുന്നു.”