‘ശബരിമല വിഷയത്തിലെ അനാവശ്യ കോലാഹലങ്ങളിലൊന്നും നമ്മൾ വി.ഡി സതീശനെ കണ്ടില്ല’ വൈറലായ കുറിപ്പ് വായിക്കാം
കേരളത്തിൽ പുതിയ മന്ത്രിസഭ രൂപീകരിക്കപ്പെട്ടതിന് ശേഷം അൽപ്പം നീണ്ടു പോയെങ്കിലും പ്രതിപക്ഷ നേതാവ് ആരാണ് എന്നുള്ള കാര്യത്തിൽ വ്യക്തത വന്നു കഴിഞ്ഞിരിക്കുകയാണ്. പല മുതിർന്ന നേതാക്കളുടെയും പേര് അവസാനഘട്ടം വരെ ഉയർന്നു വന്നുവെങ്കിലും വി.ഡി സതീശൻ എന്ന പേര് പ്രഖ്യാപിക്കപ്പെട്ടപ്പോൾ കോൺഗ്രസുകാർക്ക് പുറമെ മറ്റ് പാർട്ടി അനുഭാവികളും വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇടതു സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ ശ്രീദേവി വി.ഡി സതീശനെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജുകളുടെ പങ്കുവെച്ച കുറുപ്പ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനോടകം വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ഹൈക്കോടതി അഭിഭാഷകനായിരിക്കേ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ ആളാണ് ശ്രീ.VD സതീശൻ. പ്രാക്ടീസ് തുടർന്നിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും കേസുള്ള അഭിഭാഷകരിൽ ഒരാൾ ആയേനെ എന്നു തോന്നിയിട്ടുണ്ട്. ലോട്ടറി വിവാദത്തിൽ ഡോ.തോമസ് ഐസക്കുമായുള്ള വാദപ്രതിവാദമാണ് ആദ്യം ഓർമ്മയിൽ വരിക. ഏത് ഫയലും വിഷയവും നിയമത്തിന്റെ തലനാരിഴ കീറി പഠിക്കാൻ പാഷനുള്ള കുറച്ചുപേരെയേ നേതൃനിരയിൽ കണ്ടിട്ടുള്ളൂ. സമായമില്ലായ്മ ഒരു ഘടകമാകാം. എന്നാൽ VD സതീശൻ അതിൽ വ്യത്യസ്തനാണ്. നെല്ലിയാമ്പതിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ MLA മാരുടെ സംഘത്തിനു നേതൃത്വം കൊടുത്തു പോയപ്പോഴാണ് അടുത്ത് പരിചയപ്പെടുന്നത്.
UDF നകത്ത് KM മാണിക്കും പീസീ ജോർജിനും ബാലകൃഷ്ണ പിള്ളയ്ക്കും എതിരെ പരസ്യമായ നിലപാട് എടുത്തു. പിന്നീട് സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ഐക്യവേദിയുടെ യോഗങ്ങൾക്ക് സ്ഥിരം സാന്നിധ്യമായി, പരിചയവും. ‘സതീശേട്ടാ’ എന്ന് ആത്മാർത്ഥമായി വിളിക്കാനുള്ള സൗഹൃദവും ആയി. അപ്പോൾ മനസിലായ കാര്യമുണ്ട്, വസ്തുതാപരമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പാർട്ടി നിലപാടിന്റെ പേരിൽ മാറ്റിപ്പറയില്ല. മിണ്ടാതിരുന്നേക്കാം, മനസാക്ഷിക്കു വിരുദ്ധമായി പാർട്ടി നിലപാട് ഉണ്ടെങ്കിൽ അത് ന്യായീകരിക്കാൻ വരില്ല. ഇന്നലെ പിണറായി വിജയനെപ്പറ്റി VD സതീശന്റെ അഭിപ്രായം മനോരമയിൽ വന്നത് “രണ്ടിലൊരു തീരുമാനം പെട്ടെന്ന് എടുക്കുന്ന, അത് പറയുന്ന ആൾ” എന്നാണ്. ഇങ്ങേരും അങ്ങനെതന്നെയല്ലേ എന്നു വായിച്ചപ്പോൾ തോന്നി. എത്ര സൗഹൃദം ഉണ്ടെങ്കിലും നടക്കാത്ത കാര്യം “അതൊന്നും നടക്കില്ല” എന്നേ പറഞ്ഞു കേട്ടിട്ടുള്ളൂ. “എല്ലാം ഞാൻ ശരിയാക്കാം” എന്നു മെറിറ്റ് നോക്കാതെ പ്രശ്നം ഏറ്റുപിടിക്കുന്ന, വ്യാജപ്രതീക്ഷ നൽകുന്ന നേതൃശൈലി അല്ല VD സതീശന്റേത് എന്നാണ് എന്റെ അനുഭവം.
എത്രയോ മുൻപേ നേതൃത്വനിരയിലേക്കും മന്ത്രിപദത്തിലേക്കുമൊക്കെ വരേണ്ടിയിരുന്ന ആളാണ് VD സതീശൻ. കോൺഗ്രസ് നേതൃത്വത്തിന് ഇനിയും മനസിലാകാത്ത ജനങ്ങളുടെ പൾസ് അങ്ങേർക്ക് അറിയാം. അതുകൊണ്ടാണ് പറവൂർ പോലുള്ള ഒരു ഇടതുഅനുകൂലമെന്ന് പറയാവുന്ന മണ്ഡലത്തിൽപ്പോലും തുടർച്ചയായി ജയിക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് ശബരിമല വിഷയത്തിലെ അനാവശ്യ കോലാഹലങ്ങളിലൊന്നും നമ്മൾ VD സതീശനെ ശബരിമല വിഷയത്തിലെ അനാവശ്യ കോലാഹലങ്ങളിലൊന്നും നമ്മൾ VD സതീശനെ കാണാതിരുന്നത്.തലമുറ മാറ്റമാണ് കോണ്ഗ്രസിന്റെ പാർലമെന്ററി സമിതിയിൽ. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കാൻ VD സതീശന്റെ നേതൃത്വത്തിന് കഴിയട്ടെ. ആശംസകൾ.”