“ഇന്നും മുടങ്ങാതെ ആ അമ്മ ദിലീപിനായി ഒരു കെടാവിളക്ക് കത്തിച്ചു പ്രാര്ത്ഥിക്കാറുണ്ട്, അദ്ദേഹത്തിന്റെ മനസിന്റെ നന്മ മാത്രം ആരും കാണില്ല”- ദിലീപിനെക്കുറിച്ച് ഹരി പത്തനാപുരം
മലയാളികളുടെ മനസ്സിൽ ജനപ്രിയനായകൻ എന്ന സ്ഥാനം എന്നും കയ്യാളുന്ന താരം ദിലീപ് തന്നെയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തുവെങ്കിലും ജനപ്രിയനായകൻ എന്ന പേര് ദിലീപിന്റെ കയ്യിൽ ഭദ്രമാണ് എന്നതാണ് സത്യം. വീണ്ടും ഒരു ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ദിലീപ്. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെ വീണ്ടും വലിയൊരു തിരിച്ചു വരവ് തന്നെ ദിലീപ് നടത്തുമേന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അടുത്തകാലത്ത് സി കേരളത്തിൽ സംപ്രേക്ഷണം ചെയ്ത ഞാനും എന്റെ ആളും എന്ന ടെലിവിഷൻ പരിപാടിയുടെ ഭാഗമായും ദിലീപ് എത്തിയിട്ടുണ്ടായിരുന്നു. ഈ റിയാലിറ്റി ഷോയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ശ്രദ്ധ നേടിയ ജോത്സ്യൻ ഹരി പത്തനാപുരം ഭാര്യയും എത്തിയിരുന്നു.
ദിലീപിന്റെ നല്ല പ്രവർത്തികളെക്കുറിച്ച് ഒക്കെ ഹരി പത്തനാപുരം സംസാരിച്ചിരുന്നു. വർഷങ്ങൾക്കു മുൻപ് വൈകല്യമുള്ള ഒരു കുഞ്ഞിനെ എടുത്തു വളർത്തിയ ഒരു അമ്മയ്ക്ക് ദിലീപേട്ടൻ വീട് വെച്ച് നൽകിയിരുന്നു എന്നും അവരുടെ ഗ്രഹപ്രവേശ ചടങ്ങിൽ താനും പങ്കെടുത്തിരുന്നു എന്നുമാണ് ഈ ചടങ്ങിൽ പറഞ്ഞത്. ഈ അമ്മ ഇന്നും ദിലീപിനു വേണ്ടി ഒരു കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിക്കാറുണ്ട്. അമ്മയുടെ പ്രാർത്ഥന ശക്തിയെന്നും ദിലീപേട്ടനോടൊപ്പം ഉണ്ടാകും. അവരുടേത് മാത്രമല്ല ആ അമ്മയെപ്പോലെ ഒത്തിരി പേരുടെ പ്രാർത്ഥന ദിലീപേട്ടന് ഉണ്ടാകുമെന്നാണ് ഹരി വ്യക്തമാക്കിയത്. അതിനിടയിലായിരുന്നു സംവിധായകൻ ജോണി ആന്റണിയും ദിലീപിനെ കുറിച്ച് സംസാരിച്ചിരുന്നത്. പരിപാടിയിൽ ജഡ്ജ് ആയ ഒരാളാണ് ജോണി ആന്റണി. ദിലീപ് ഒരു ഡ്രൈവറുടെ കുടുംബത്തിന് വീട് വെച്ച് നൽകിയിട്ടുണ്ട് എന്നും തന്റെ കെയറോഫിൽ ആയിരുന്നു അതെന്നുമാണ് പറയുന്നത്. ആ കുടുംബത്തിലെ ഒരു കുട്ടിക്ക് ദിലീപിനൊപ്പം ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടത്തി കൊടുക്കണം എന്നും ജോണി പറഞ്ഞിട്ടുണ്ട്.
ഒരിക്കലും ആളുകൾ മനുഷ്യരുടെ നന്മകൾ കാണില്ലന്നും ലോകം അങ്ങനെയാണെന്നും പക്ഷേ തന്റെ കടമകൊണ്ടാണ് ഈ കാര്യം പറഞ്ഞതെന്നാണ് ജോണി ആന്റണി അപ്പോൾ കൂട്ടിച്ചേർത്തത്. ഒരിക്കലും ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല ദിലീപിന്റെ നന്മകളെ കുറിച്ച് പറഞ്ഞത് എന്ന് ഹരി പത്തനാപുരം ആ വേദിയിൽ വെച്ച് തന്നെ പറഞ്ഞിരുന്നു. ദിലീപിന്റെ സഹായങ്ങൾ ലഭിച്ചവർ സിനിമ മേഖലയിൽ തന്നെ നിരവധിയാണെന്ന് സുഹൃത്തുക്കൾ പോലും പറഞ്ഞിട്ടുണ്ട്. കെ പി എസി ലളിത, കൊച്ചിന് ഹനീഫ എന്നിവർ ദിലീപിന്റെ സഹായങ്ങൾ ലഭിച്ചിട്ടുള്ള സിനിമാതാരങ്ങളാണ്.