മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്യേണ്ടിയിരുന്ന കഥാപാത്രം മുരളിയുടെ കൈകളിൽ എത്തിയതും വലിയ വിജയമായതും ഇങ്ങനെ
മലയാള സിനിമയിൽ മികച്ച ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുരളി. നായകനായും സഹനടൻ ആയും വില്ലനായും ഒക്കെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ള നടൻ. സ്വാഭാവിക അഭിനയം കൊണ്ടായിരുന്നു മുരളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. തന്റെ കയ്യിൽ കിട്ടുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള കഴിവ് മുരളിയ്ക്ക് ഉണ്ടായിരുന്നു. ഇന്നും പ്രേക്ഷകർ ഓർമിച്ചിരിക്കുന്ന മുരളിയുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ ചിത്രങ്ങളിൽ ഒന്നാണ് ലാൽസലാം എന്ന ചിത്രം. വേണുനാഗവള്ളി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, മുരളി, ഗീത ഉർവശി തുടങ്ങിയവരും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചിരുന്നത്.
മോഹൻലാലിന്റെ കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകർ മറന്നിട്ടില്ല. അത്രത്തോളം പ്രാധാന്യമായിരുന്നു ഈ കഥാപാത്രത്തിന് ഉണ്ടായത്. ചൊറിയാൻ കൽപ്പകവാടിയുടെ കഥയിലായിരുന്നു ലാൽസലാം എന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒരു സിനിമ തന്നെയായിരുന്നു ലാൽസലാം. നൂറ്റമ്പതിൽ അധികം ദിവസം തീയേറ്ററുകളിൽ ഓടിയൊരു സിനിമ തന്നെയാണ് ലാൽസലാം. ലാൽസലാം സിനിമയിലേക്ക് മുരളി എത്തിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ തിരക്കഥാകൃത്ത് ചെയ്യാൻ കല്പകവാടി പറയുന്നതാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്യേണ്ടിയിരുന്ന വേഷത്തിന് അവസാനമാണ് മുരളിയ്ക്ക് നറുക്ക് വീഴുന്നത്.
ഞാൻ പട്ടത്ത് താമസിക്കുന്ന സമയത്ത് തൊട്ടടുത്ത ഫ്ലാറ്റിൽ ആയിരുന്നു മുരളിയും താമസിച്ചത്. ചെറിയ വേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു. അതുകൊണ്ട് അന്ന് പുള്ളിക്ക് ഫോൺ പോലും ഇല്ല. എന്റെ ഫോൺ നമ്പർ ആയിരുന്നു മുരളിയെ ഡേറ്റിനു വിളിക്കുന്ന ആളുകൾക്ക് കൊടുക്കുന്നത്. ഞാനായിരുന്നു ഫോൺ എടുക്കുന്നത് ലാൽസലാം എഴുതുമ്പോൾ അന്ന് മുരളി മുറിയിൽ വന്നു. ഞങ്ങളുടെ എഴുത്ത് നടക്കുകയായിരുന്നു. അപ്പോഴാണ് മുരളി വന്നത്. മുരളി സഖാവ് ആണ്. ഈ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളുടെ കഥകളും ഒക്കെ മുരളിയ്ക്ക് അറിയാം. ചില കഥകളൊക്കെ പറഞ്ഞ് തരാറുണ്ട്. ആ സമയത്ത് പോലും മുരളി ആയിരിക്കും ആ കഥാപാത്രം എന്ന് വിചാരിച്ചിരുന്നില്ല. മുരളി അഭിനയിക്കുമെന്ന് മുരളിക്കും ഞങ്ങൾക്കും ഉറപ്പും ഉണ്ടായിരുന്നില്ല.
ആ സമയത്ത് മനസ്സിൽ ഉണ്ടായിരുന്നത് മമ്മൂട്ടിയോ സുരേഷ് ഗോപിയോ ആണ്. കാരണം അന്ന് അങ്ങനെ ചിന്തിക്കാൻ നിർവാഹവും ഉള്ളു. അതുപോലെ വലിയൊരു കഥാപാത്രമാണ്. ടിവി തോമസിനെ ഓർമിപ്പിക്കുന്ന പോലെ ഒരു വലിയ ക്യാരക്ടർ. എഴുതി വരുമ്പോഴും മനസ്സിൽ നിലനിൽക്കുന്ന രണ്ടു രൂപങ്ങൾ എന്നത് ഒന്നുകിൽ സുരേഷ് ഗോപി, അല്ലെങ്കിൽ മമ്മൂട്ടി. ഈ സമയത്ത് മുരളി ഇങ്ങനെ കയറിയിറങ്ങി പോയിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾക്കിടയിലൂടെ. 100% സഖാവാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുഴുവൻ മനസ്സിലുള്ള ആളല്ലേ. അതിന്റെ ബോഡി ലാംഗ്വേജ് അതിന്റെ പറയുന്ന ലാംഗ്വേജ് വാക്കുകളും എല്ലാം പുള്ളിക്ക് അറിയാം. ഞാൻ വൈകുന്നേരം വരാം നിങ്ങളുടെ എഴുത്ത് നടക്കട്ടെ എന്ന് പറഞ്ഞു പോയി. അങ്ങനെയിരിക്കുകയാണ് ഞാൻ വേണുച്ചേട്ടനോട് ചോദിക്കുന്നത് നമുക്ക് ഡികെ ആന്റണി എന്ന കഥാപാത്രം മുരളിക്ക് നൽകിയാലോന്ന്.? പുള്ളി എന്നോട് പറഞ്ഞു ഞാനും അത് പറയാൻ ഇരിക്കുകയായിരുന്നുവെന്ന്. അന്ന് മുരളി നല്ല സിനിമകളൊക്കെ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവും ഞങ്ങൾക്കറിയാം. എന്നാൽ നമ്മൾ ധൈര്യം കാണിക്കണം. വൈകുന്നേരം ആയപ്പോൾ എന്തുവന്നാലും ഈ ക്യാരക്റ്ററിന് മുരളി തന്നെ മതിയെന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഞങ്ങളുടെ തീരുമാനത്തെ ലാൽ അനുകൂലിച്ചു. അദ്ദേഹം വരട്ടെ എന്ന് പറഞ്ഞു. വൈകുന്നേരം മുരളി വന്നപ്പോൾ മുരളിയാണിത് ചെയ്യുന്നതെന്ന് പറഞ്ഞു. അപ്പോൾ ഞെട്ടി കൊണ്ട് മുരളി ഞങ്ങളോട് ചോദിച്ചു. ഞാനോ എന്ന്. കാരണം വലിയൊരു കഥാപാത്രം ആണല്ലോ അദ്ദേഹം ചെയ്യുന്നത്. എന്നാൽ വളരെ ഗംഭീരമായി തന്നെ അത് പെർഫോം ചെയ്യാൻ എനിക്ക് സാധിച്ചു.