”ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, പക്ഷെ ഈ സിനിമ കണ്ടതോടെ മമ്മൂക്കയാണ് എന്റെ പ്രണയം”: അതിഥി ബാലന്‍
1 min read

”ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, പക്ഷെ ഈ സിനിമ കണ്ടതോടെ മമ്മൂക്കയാണ് എന്റെ പ്രണയം”: അതിഥി ബാലന്‍

രുവി എന്ന ഒറ്റചിത്രംകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് അതിഥി ബാലന്‍. സിനിമാ പശ്ചാത്തലമുള്ള കുടംബമല്ല അതിഥിയുടെത്. എനിട്ടും ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. അതിഥിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് നിവിന്‍ പോളി നായകനായെത്തിയ പടവെട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. റോഷാക്ക് സിനിമ കണ്ടതോടുകൂടി താനൊരു മമ്മൂട്ടി ഫാനായി മാറിയെന്നാണ് അതിഥി ബാലന്‍ റെഡ് എഫ് എം മലയാളത്തിന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു അഭിനേതാവ് ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. നിവിന്‍ പോളിയും അഭിമുഖത്തില്‍ ഉണ്ടായിരുന്നു.

‘മമ്മൂക്കയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്. അത് ഇതുവരെ നടന്നിട്ടില്ല. രണ്ട് മൂന്ന് പ്രാവിശ്യം ചില അവസരങ്ങള്‍ മാറിമറിഞ്ഞ് പോയിരുന്നുവെന്നാണ്’ നിവിന്‍ പോളി പറഞ്ഞത്. ‘ഒരുപാട് പേരുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇന്ന് ഞാന്‍ റോഷാക്ക് കണ്ടു. സോ ഐ തിങ്ക് മൈ ന്യൂ ലവ് ഈസ് മമ്മൂക്ക. i have fallen in love with that man. ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനായിരുന്നു. അമ്മ മമ്മൂട്ടി ഫാനും ആയിരുന്നു. പക്ഷേ ഈയിടക്ക് എന്റെ കാര്യത്തില്‍ മാറ്റം വന്നു. എന്റെ പുതിയ പ്രണയം മമ്മൂക്കയാണ്. അതുകൊണ്ട് നിവിന്‍ പോളി പറഞ്ഞത് പോലെ എന്റെ ഉത്തരവും തീര്‍ച്ചയായും മമ്മൂക്കയാണ്’ എന്നായിരുന്നു അതിഥി നല്‍കിയ മറുപടി.

ഇന്നലെയായിരുന്നു പടവെട്ട് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ തിരിച്ചുവരവാണെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. തമിഴിലും മലയാളത്തിലുമായി നിരവധി മികച്ച സിനിമകള്‍ ഒരുക്കിയ സരിഗമയുടെ നിര്‍മാണ കമ്പനിയായ യൂഡ്ലീ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ചാണ് യൂഡ്‌ലി ഫിലിംസ് സിനിമയൊരുക്കുന്നത്.

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ലിജു കൃഷ്ണ തന്നെയാണ്. നിവിന്‍ പോളിക്കും അതിഥി ബാലനും പുറമേ ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബിബിന്‍ പോള്‍ ആണ് സഹനിര്‍മ്മാതാവ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം പകരുന്നു.