‘മോണ്‍സ്റ്റര്‍ കണ്ടു. ഇഷ്ടപ്പെട്ടു, മോഹന്‍ലാല്‍ കൊള്ളാം’; ഡോക്ടറുടെ കുറിപ്പ്
1 min read

‘മോണ്‍സ്റ്റര്‍ കണ്ടു. ഇഷ്ടപ്പെട്ടു, മോഹന്‍ലാല്‍ കൊള്ളാം’; ഡോക്ടറുടെ കുറിപ്പ്

നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് വിസ്മയം തീര്‍ത്ത് മുന്നേറുന്ന അഭിനയ ജീവിതത്തില്‍ തന്നെ ഏറെ വ്യത്യസ്തമായൊരു സിനിമയാണ് ‘മോണ്‍സ്റ്റര്‍’ എന്നാണ് ആരാധകര്‍ പറയുന്നത്. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മോണ്‍സ്റ്റര്‍ മുന്നേറുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിയേറ്ററുകളിലെല്ലാം ലക്കി സിംഗ് മയമാണ്. സിനിമ കണ്ടവരുടെയെല്ലാം മനസില്‍ ലക്കി സിംഗെന്ന മോഹന്‍ലാല്‍ ആണ്. ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയകളിലെല്ലാം മോണ്‍സ്റ്റര്‍ വിശേഷങ്ങളാണ് പറയാനുള്ളത്. സിനിമ കണ്ടിറങ്ങിയവരുടെ റിവ്യൂ നിരവധിയാണ്.

ഇപ്പോഴിതാ ഡോക്ടര്‍ പ്രവീണ്‍ സാകല്യ സിനിമ കണ്ടതിന്‌ശേഷം പറയുന്ന വാക്കുകള്‍ വായിക്കാം. ‘മോണ്‍സ്റ്റര്‍ കണ്ടു. ഇഷ്ടപ്പെട്ടു. വൈശാഖിന്റെ സംവിധാനം മികവുള്ളതാണ്. മോഹന്‍ലാല്‍ പതിവു പോലെ കൊള്ളാം. ഹണി റോസിന്റെ അഭിനയം ശ്രദ്ധേയമാണെന്നും അദ്ദേഹം പറയുന്നു. Disclaimer: This review was not paid for or commissioned by anyone associated with this film. ബുദ്ധിജീവിയല്ലാത്ത ഒരു സാധാസിനിമാ പ്രേക്ഷകന്റെ അഭിപ്രായമാണെന്നും’ അദ്ദേഹം പറയുന്നു. നിരവധി പേരാണ് ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രത്തെ ക്കുറിച്ച് പറയുന്നത്. അസാധ്യമായി ഹണി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. മോഹന്‍ലാലിന്റെ കുട്ടിയുമായുള്ള സീനുകളെല്ലാം അദ്ദേഹത്തിന്റെ കുട്ടിത്തസ്വഭാവത്തെ കാണിക്കുന്നുവെന്നും പറയുന്നു. വൈശാഖിന്റെ മേക്കിംങ് കിടിലനാണെന്നും ഇതുവരെ മലയാളത്തില്‍ കൊണ്ടുവരാത്ത ഒരു കണ്ടന്റാണ് കൊണ്ടുവന്നിരിക്കുന്നതെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ചിത്രത്തില്‍ സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.