കാത്തിരിപ്പിനൊടുവിൽ ആക്ഷനും സസ്പെൻസും നിറഞ്ഞ മാസ്സ് ചിത്രം ഇനി തിയേറ്ററുകളിലേക്ക്; മോഹൻലാലിന്റെ മോൺസ്റ്റർ ഒക്ടോബർ 21 – ന് റിലീസ് ചെയ്യും
‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെതായ പുതിയ അപ്ഡേഷനുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സെൻസർഷിപ്പ് കഴിഞ്ഞ് മോൺസ്റ്ററിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. മാത്രമല്ല ഒക്ടോബർ 21- ന് തന്നെ മോഹൻലാൽ ചിത്രമായ മോൺസ്റ്റർ റിലീസ് ചെയ്യും എന്നും കൺഫോം ആയിരിക്കുകയാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ അടുത്തിടെ റിലീസ് ചെയ്ത മോൺസ്റ്ററിന്റെ ട്രെയിലർ വരെ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ആശിർവാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ ഒരു ത്രില്ലർ ചിത്രമായിരിക്കും മോൺസ്റ്റർ എന്ന സൂചന നൽകുന്നുണ്ട്. ആക്ഷനും സസ്പെൻസും നിറഞ്ഞ ഒരു മാസ്സ് ത്രില്ലറാണ് മോൺസ്റ്ററിന്റെ ട്രെയിലറിന് നൽകിയിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ റെക്കോർഡുകൾ തകർത്ത പുലിമുരുകന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ഒരുപാട് പ്രതീക്ഷകളാണ് പ്രേക്ഷകർ മോൺസ്റ്ററിന് കൊടുക്കുന്നത്. യൂത്തും ഫാമിലിയുമടക്കം പ്രായഭേദമന്യേയാണ് മോഹൻലാലിന്റെ പുലിമുരുകൻ എന്ന ചിത്രം കാണാൻ തിയേറ്ററുകളിൽ എത്തിയത്.
ഇതേ സാഹചര്യം തന്നെയായിരിക്കും മോൺസ്റ്റർ റിലീസ് ചെയ്യുമ്പോഴും ഉണ്ടാകാൻ പോകുന്നത്. കാരണം അത്രയ്ക്കുമുണ്ട് മോഹൻലാൽ എന്ന മഹാനടന്റെ സ്വാധീനം ഇവിടെ. മാത്രവുമെല്ല മോഹൻലാലിന്റെ ഇതുവരെ കാണാത്ത പഞ്ചാബി ഗറ്റപ്പും ട്രെയിലറിലെ ചിത്രത്തിന്റെ സസ്പെൻസുമെല്ലാം കണ്ട് പ്രേക്ഷകർ ത്രില്ലടിച്ചിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഹണി റോസ്, ഗണേഷ് കുമാർ, സാധിക വേണുഗോപാൽ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം- ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സിദ്ധു പനയ്ക്കല്‍, സംഘട്ടനം- സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം- സുജിത്ത് സുധാകരന്, സ്റ്റില്‍സ്- ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ്- അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.