‘ഈ മനുഷ്യനോട് ഒരു ബഹുമാനം തോന്നുന്നു, സിനിമയോടുള്ള മമ്മൂക്കയുടെ ആവേശമാണ് ഇതുപോലുള്ള സിനിമകള്‍ ഉണ്ടാവുന്നത് ‘; കുറിപ്പ് വൈറല്‍
പ്രഖ്യാപനസമയം മുതല്‍ ഏറെ ചര്‍ച്ചചെയ്ത ചിത്രമായിരുന്നു റോഷാക്ക്. ചിത്രം തിയേറ്ററില്‍ എത്തിയപ്പോഴും ഏറെ ആഘോഷത്തോടെയും ആവേശത്തോടെയും തന്നെയാണ് പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുന്നതും. ആകാംഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ മേക്കിംങ്ങിനെയാണ് ഏവരും എടുത്ത് പറയുന്നത്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ‘കെട്ട്യോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീര്‍ ആണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന് ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. നിരവധി പേരാണ് ചിത്രം കണ്ടതിന് ശേഷം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
സിനിമാ മോഹിയും സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചും പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളും തിയറ്ററില്‍ പോയ് കണ്ട് അഭിപ്രായം പങ്കുവയ്ക്കുന്ന ഹാര്‍ഡ് കോര്‍ സിനിമാ പ്രേമിയും കൂടിയായ ശരത് അമ്പാട്ട് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. നല്ല കിടിലം പടമാണ് റോഷാക്ക് എന്നാണ് ശരത് കുറിപ്പിലൂടെ പറയുന്നത്. ഈ മനുഷ്യനോട് ഒരു ബഹുമാനം തോന്നുന്നു. ഇപ്പോഴും സിനിമയോടുള്ള ഇദ്ദേഹത്തിന്റെ ആവേശം ആണ് ഇതുപോലുള്ള സിനിമകളും സാങ്കേതിക പ്രവര്‍ത്തകരും ഇവിടെ ഉണ്ടാവുന്നത് തന്നെ. മമ്മൂട്ടി നിങ്ങളുടെ സിനിമയോടുള്ള ആവേശമാണ് നിങ്ങളെ ഒരുപാട് ഞാന്‍ ഇഷ്ടപ്പെടുന്നതിന് കാരണം. മമ്മൂക്ക ആരാണെന്നും അദ്ദേഹത്തിന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോഴും ഈ സിനിമയില്‍ മമ്മൂക്കയുടെ പുതിയ ഒരു അവതാരം തന്നെ കാണാന്‍ സാധിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
റോഷാക്ക് ഒരു ഏക്സ്പിരിമെന്റല് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. ഒരു ഫ്രഷ് പ്ലോട്ടാണ് ചിത്രം കാഴ്ച്ചവെക്കുന്നത്. മേക്കിംങെല്ലാം മൈന്‍ഡ് ബ്ലോയിങ്ങാണ്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന മറ്റ് എല്ലാവരും തന്നെ മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ചിത്രത്തിലെ ബിന്ദു പണിക്കരുടെ അഭിനയവും വളരെ ഇഷ്ടപ്പെട്ടു. രസകരമായ ഛായാഗ്രഹണം, ആകര്‍ഷകമായ പശ്ചാത്തല സ്കോര്‍, പ്രവചനാതീതമായ സീറ്റ് എഡ്ജ് അനുഭവം. തിയേറ്റര്‍ അനുഭവം നഷ്ടപ്പെടുത്തരുത്. അത് വളരെ അധികം ഇഷ്ടപ്പെട്ടു. ഇതേ സിനിമ ഇന്‍ഡസ്ട്രിയിലാണ് ഞാനും ജോലി ചെയ്യുന്നു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിസാം ബഷീര്‍ നിങ്ങള്‍ ഒരു മികച്ച സംവിധായകനാണെന്നും ശരത് തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ ഒരുക്കുന്നത് ‘അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്കി’ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുന് മുകുന്ദന് ആണ്.