മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; പ്രതിഷേധം ശക്തമാകുന്നു
കോവിഡ് പ്രോട്ടോകോൾ സംസ്ഥാന സർക്കാരും പിണറായി വിജയനും ഒരേപോലെ ലംഘിച്ചു എന്ന വ്യാപകമായ ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരികയാണ്. രാജ്യവ്യാപകമായി പടർന്നുപിടിക്കുന്ന കോവിഡിയുടെ രണ്ടാം തരംഗം കേരളത്തെയും കാര്യമായി ബാധിക്കുന്ന കാഴ്ചയാണ് ഇപ്പോൾ മുമ്പിലുള്ളത്. അതിനാൽ കർശനമായ നടപടികൾ സ്വീകരിച്ച് സർക്കാർ മാർച്ച് മെയ്മാസം 9 മുതൽ 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. വിവാഹം, സംസ്കാരം തുടങ്ങിയചടങ്ങുകൾ വളരെ നിയന്ത്രിതമായ ആളുകളെ ഉൾപ്പെടുത്തി കൊണ്ട് മാത്രം നടത്തുവാനും സർക്കാർ ഉത്തരവിറക്കിയിരുന്നു എന്നാൽ വിടവാങ്ങിയ കേരള രാഷ്ട്രീയത്തിലെ ധീരവനിത കെ.ആർ ഗൗരിയമ്മയുടെ സം.സ്കാരത്തോട് ബന്ധപ്പെട്ട് നടന്ന പൊതു ദർശനത്തിൽ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും മറ്റുള്ളവരും ഉൾപ്പെടെ വലിയൊരു തിക്കുംതിരക്കും ചടങ്ങിൽ അനുഭവപ്പെട്ടതായി ശ്രദ്ധയിൽ പെട്ടിരിക്കുകയാണ്. അനിയന്ത്രിതമായി കോവിഡ് വ്യാപകമാകുന്ന ഈ സാഹചര്യത്തിൽ സാധാരണക്കാരായ എല്ലാ ജനങ്ങളും കർശനമായി നിയമം പാലിക്കുമ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ വീഴ്ച തന്നെയാണ് ഈ വിഷയത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് ആരോപണം ശക്തിപ്പെടുകയാണ്. എന്നാൽ വലിയൊരു മാധ്യമപ്പട തന്നെ അവിടെ ഉണ്ടായിരുന്നു എന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്.
മാധ്യമ പ്രവർത്തകർ സംയമനം പാലിക്കണം എന്നാ അനൗൺസ്മെന്റും പ്രചരിക്കുന്ന വീഡിയോയിൽ നിന്നും വ്യക്തമായി കേൾക്കാനും സാധിക്കുന്നുണ്ട്. എന്നാൽ
വേണ്ട രീതിയിൽ ആളുകളെയും മാധ്യമപ്രവർത്തകരെയും നിയന്ത്രിക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരാജയപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാണ്.രണ്ടാം ഭരണത്തുടർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി നേരിടാൻ പോകുന്ന വലിയ വിമർശനം ഈ കോവിഡ് പ്രോട്ടോകോൾ ലംഘനം തന്നെയായിരിക്കും. എന്നാൽ വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ വി.വി പ്രകാശ് അ.ന്തരി.ച്ചപ്പോൾ കോൺഗ്രസ് നേതാക്കന്മാർ ഒത്തുകൂടിയ വീഡിയോയും ഫോട്ടോയും കാണിച്ചുകൊണ്ടാണ് സർക്കാർ അനുകൂലികൾ പ്രതിരോധിക്കുന്നത്. എന്തായാലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് ഈ വീഴ്ച മുന്നോട്ടുള്ള രാഷ്ട്രീയ ചർച്ചകളിൽ ശക്തമായ വിമർശനങ്ങൾ നേരിടാനാണ് സാധ്യത.