” ലാൽ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലായാൽ പിന്നെ നമുക്ക് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല, ആശങ്കയുമില്ല. ” – സാഗർ കോട്ടപ്പുറത്തെ കുറിച്ച് കമൽ
1 min read

” ലാൽ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലായാൽ പിന്നെ നമുക്ക് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല, ആശങ്കയുമില്ല. ” – സാഗർ കോട്ടപ്പുറത്തെ കുറിച്ച് കമൽ

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പൊട്ടിചിരിച്ചിട്ടുള്ള ഒരു ചിത്രമായിരിക്കും അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം. അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റിനെ അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ലല്ലോ. സാഗർ കോട്ടപ്പുറം എന്ന കഥാപാത്രത്തിന്റെ ഇന്നലെകളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത് തന്നെ. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് ഉള്ള ഒരു പുതിയ അറിവാണ് മൂവി സ്ട്രീറ്റ് എന്ന ഒരു സിനിമ ഗ്രൂപ്പിൽ കുറിപ്പ് ആയി എത്തിയത്. സിനിമയുടെ പ്രത്യേകതയെ കുറിച്ചാണ് ഇതിൽ പറയുന്നത്. സത്യത്തിൽ ഈ കഥ സംവിധായകൻ സിദ്ദിഖിന്റെ ആണെന്നാണ് പറയുന്നത്. ഒരു നാല് സെന്റൻസിൽ ആണ് സിദ്ദിഖ് ആദ്യം തന്നോട്‌ ഈ കഥ പറയുന്നത് എന്നും കമൽ പറയുന്നുണ്ട്.

സത്യത്തിൽ സിദ്ദിഖിന്റെ മുൻപിൽ താൻ കുറെ സമയം ഇരുന്ന് ചിരിച്ചു പോയിരുന്നു. സാഗർ കോട്ടപ്പുറം എന്ന പേര് കേട്ടപ്പോൾ തന്നെ ഞങ്ങളുടെ മനസ്സിൽ അത് സങ്കല്പിക്കപ്പെടുന്നു എന്നതാണു സത്യം. എന്റെ കൂടെ ശ്രീനിവാസനും ഉണ്ടായിരുന്നു. പിന്നീട് ശ്രീനിയുടെ ഒരു നർമ്മബോധം ഉണ്ടല്ലോ അതാണ് കഥാപാത്രത്തിന് അത്രയും വലിയ തലത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. ഏത് കഥാപാത്രത്തെയും ഒരു പ്രത്യേക തലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രീനിയുടെ വൈഭവം. ഇതിലെല്ലാമുപരി കഥാപാത്രത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ മോഹൻലാൽ ഉൾക്കൊണ്ട ഒരു രീതി. സത്യത്തിൽ ആ സിനിമയിൽ ഒരു രംഗമുണ്ട്. തഹസിൽദാരുടെ വീട് ഏതാ എന്ന് ചോദിക്കുന്നത്. അപ്പോൾ മോഹൻലാൽ കുറച്ചു ഓവർ ആയി ചെയ്തോ എന്ന് എനിക്ക് സംശയം തോന്നി.

 

ഞാൻ തന്നെ നേരിട്ട് ചോദിച്ചു. അപ്പോൾ ലാൽ എന്നോട് ചോദിച്ചു. ഞാൻ വേണമെങ്കിൽ കുറച്ചു കുറയ്ക്കാം. പക്ഷെ എന്റെ മനസ്സിൽ സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ഇങ്ങനെയാണ് കയറിയത്. ഇങ്ങനെ ചെയ്യാനാണ് കംഫർട്ടബിൾ എന്ന്. വേണമെങ്കിൽ ഞാൻ മാറ്റി ചെയ്യാം എന്നും പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ട അങ്ങനെയാണ് ലാലിന്റെ മനസ്സിലായാൾ എങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന്. അതുപോലെ തന്നെ മറ്റൊരു രംഗത്തിൽ കോളിംഗ് ബെൽ അടിച്ചിട്ട് ഒരു വീഴ്ച വീഴുന്നുണ്ട്. വീണപ്പോൾ ഞാൻ കട്ട് പറയാൻ മറന്നുപോയി. കാരണം എനിക്ക് ചിരിച്ചിട്ട് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല ഞാൻ ചിരിയാണെന്ന് മനസ്സിലായതുകൊണ്ടാവാം ലാൽ അവിടെ കിടന്നു കൊണ്ട് വീണ്ടും ഒരു കുടച്ചിൽ. അതാണ് തീയേറ്ററിൽ ഭയങ്കര ചിരി ഉണ്ടാക്കിയത്. മാറ്റി ചെയ്താൽ സാഗർ കോട്ടപ്പുറം മറ്റൊരാളായി മാറുമോ എന്ന് ലാലെന്നോട് ചോദിച്ചപ്പോഴാണ് എത്രമാത്രം ആ ക്യാരക്ടർ ലാൽ സ്വീകരിച്ചു കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. പിന്നെ നമുക്ക് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല ആശങ്കയുമില്ല.