‘മമ്മൂട്ടിയെ പോലെ വലിയൊരു കലാകാരന്റെ സ്നേഹം നിരസിക്കാനായില്ല; അതായിരുന്നു താന്‍ ഒടുവില്‍ അഭിനയിച്ച സിനിമ’; മധു
മലയാള സിനിമയില്‍ നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ, മലയാള സിനിമയുടെ കാരണവര്‍ ആണ് നടന് മധു. മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പമുണ്ടായിരുന്ന ഈ നടന് ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണെന്ന് തന്നെ പറയാം. ഇടക്ക് നിര്‍മ്മാണ, സംവിധാന മേഖലകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്ന് വന്നത് 1962 -ല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമായിരുന്നു രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം.
എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന് നായര്‍നിര്‍മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്പാടുകള് ആയിരുന്നു. ഈ ചിത്രത്തില്‍ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിര്‍മ്മാതാക്കള്‍ സത്യനു വേണ്ടി മാറ്റി വെച്ച വേഷമായിരുന്നു മധു അവതരിപ്പിച്ചത്.
ഇപ്പോഴിതാ, മധുവിന്റെ ഒരു ഇന്റര്‍വ്യൂവാണ് വൈറലായിരിക്കുന്നത്. ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നവനാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതില്‍ പലതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, തനിക്ക് അച്ഛന്, മുത്തച്ഛന്, അമ്മാവന് വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നിയെന്നും, ആ വിശ്രമജീവിതം എന്നെ കുറച്ചു മടിയനാക്കിയോ എന്നൊരു സംശയത്തോടൊപ്പം ഇന്നത്തെ സിനിമാരീതികളോട് പ്രത്യേക താത്പര്യം തോന്നാത്തതുകൊണ്ടാണോ എന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് വണ്‍ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചു. മമ്മൂട്ടിയെന്ന മഹാനടന് വന്ന് വിളിച്ചതുകൊണ്ടാണ് ആ കഥാപാത്രം നിരസിക്കാതെ അഭിനയിച്ചത്. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ മധു പറഞ്ഞു.
കോവിഡിനു മുന്‍പ് മമ്മൂട്ടി തന്റെ വീട്ടില്‍ വന്നിരുന്നെന്നും. ‘വണ്‍’ എന്ന സിനിമയില്‍ ഒരൊറ്റ സീനില്‍ അദ്ദേഹമവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവായി വേഷമിടണം എന്നും പറഞ്ഞു. മമ്മൂട്ടിയെപ്പോലെ വലിയൊരു കലാകാരന്റെ സ്നേഹം എങ്ങനെ നിരസിക്കാനാവും. എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാന്‍ താമസിക്കുന്ന എന്റെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍വെച്ചായിരുന്നു ആ ചിത്രത്തിന്റെ ഷൂട്ടിങ്. വൈകീട്ട് ആറുമണിക്കുചെന്ന് ഒന്‍പതുമണിയോടെ തീര്‍ത്തുപോന്നു. അതായിരുന്നു ഒടുവില്‍ അഭിനയിച്ച തന്റെ സിനിമ മധു കൂട്ടിച്ചേര്‍ത്തു.