തുടർഭരണം ഉണ്ടാകുമോ…?? ടോവിനോ തോമസിന്റെ കിടിലൻ മറുപടി… കയ്യടിച്ച് സോഷ്യൽ മീഡിയ
കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ രാഷ്ട്രീയ രംഗത്ത് സിനിമാ താരങ്ങളും ഇക്കുറി മുൻപന്തിയിൽ തന്നെയാണ്.യുവതാരം ടോവിനോ തോമസ് ഇപ്പോഴിതാ തന്റെ രാഷ്ട്രീയനിലപാടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ്. തുടർ ഭരണം ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ തിരം ചോദ്യത്തിന് വളരെ കൗശലപൂർവ്വം ഉള്ള മറുപടി നൽകിയ ടോവിനോ തോമസ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ്. ‘കള’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇലക്ഷനെ സംബന്ധിക്കുന്ന മാധ്യമപ്രവർത്തകന്റെ ചോദ്യം ടോവിനോ തോമസ് നേരിട്ടത്.ഏറെ ശ്രദ്ധേയമായ ടോവിനോ തോമസിന്റെ മറുപടി ഇങ്ങനെ :, എന്റെ രാഷ്ട്രീയം എന്ന് പറയുന്നത് വളരെ കൃത്യമായി ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതാണ്. തീർച്ചയായിട്ടും വ്യക്തികൾക്ക് അധിഷ്ഠിതമായിരിക്കും. ഒരു പ്രത്യേക പാർട്ടിയുടെ അടങ്കലും വാരി കൊണ്ടുപോകാൻ നമുക്ക് പറ്റില്ല. വ്യക്തികൾക്ക് അധിഷ്ഠിതമായിരിക്കും എന്റെ വോട്ട്. അത് ഞാൻ എപ്പോഴും അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത് ഇനിയും അങ്ങനെതന്നെയായിരിക്കും ചെയ്യുന്നത്. എനിക്ക് ആശയമുണ്ട് ഒരു സാമാന്യബോധം ഉണ്ട് അത് വെച്ച് ഞാൻ ചിന്തിച്ച് എന്റെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്.അല്ലാതെ ഏതെങ്കിലും ഒരു പാർട്ടിയോട് കൂടുതൽ സ്നേഹമോ ഒരു പാർട്ടിയോട് വെറുപ്പോ ഉള്ള ഒരു ആളല്ല ഞാൻ.
നമ്മുടെ കണ്ണിനു മുൻപിൽ കാണാവുന്ന കാര്യങ്ങൾ വച്ചിട്ട് നമ്മുടെ സാമാന്യബുദ്ധി ഉപയോഗിച്ചാണ് ഞാൻ ഈ ഇലക്ഷന് വോട്ട് ചെയ്യുന്നത് പോലും. ഇലക്ഷൻ വോട്ട് ചെയ്യാനുള്ള പരിപാടി ഞാൻ ഉറപ്പു വരുത്താറുണ്ട്. എല്ലാ ഇലക്ഷനും പോയി ഞാൻ വോട്ട് ചെയ്യാറുണ്ട്. കാരണം അത് എന്റെ അവകാശവും കടമയും ആണ് പക്ഷേ ഏതെങ്കിലും ഒരു പാർട്ടിയുടെ ആളായിട്ട് അറിയപ്പെടാനൊ ഒരു പാർട്ടിയെ എതിർക്കുന്ന ആൾ ആയിട്ട് അറിയപ്പെടാനൊ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഇതിനെപ്പറ്റി (ഇലക്ഷനെപ്പറ്റി ) ഒക്കെ അറിയാൻ പാടില്ലേ? നിങ്ങളുടെ പക്കൽ ഇതിനെപ്പറ്റിയുള്ള നിരീക്ഷകർ ഉണ്ട്, ഇതിനു വേണ്ടി സർവേ നടത്തുന്നു. ഞാനീ പറയുന്ന നിരീക്ഷണവും നടത്തിയിട്ടില്ല സർവേയും നടത്തിയിട്ടില്ല. ഞാൻ ഇതിനെ പറ്റി എന്തു പറയണം എന്നാണ് നിങ്ങൾ പറയുന്നത്. ശരി, ഞാൻ പറയാം… തുടർ ഭരണം ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. അല്ലാതെ ഞാൻ എന്തു പറയാനാണ്… “