പഴശ്ശിരാജയ്ക്ക് ശേഷം എം ടിയുടെ തിരക്കഥയിൽ മമ്മൂട്ടി ; രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കടുവന്നാഗ’യുടെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിച്ചു ; പ്രതീക്ഷയോടെ പ്രേക്ഷകർ
മമ്മൂട്ടിയും രഞ്ജിത്തും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കടുഗന്നാഗ ഒരു യാത്രകുറിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. എം ടി വാസുദേവൻ നായരുടെ കഥകൾ ഒരു ആന്തോളജി വിഭാഗത്തിൽ വരുന്ന ചിത്രമാണ് ഇത്. എം ടി വാസുദേവൻ നായരുടെ ആത്മകഥാംശമുള്ള ഒരു കഥ കൂടിയാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിങ്ങ് ആവിശ്യത്തിന് വേണ്ടി മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്. ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസഡറും ആയ സനത് ജയസൂരൃമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയതും വാർത്തയായിരുന്നു.
“നന്ദി ഇവിടേക്ക് വന്നതിന് ” നിങ്ങൾ ആണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ജയസൂര്യ ട്വിറ്ററിൽ പങ്കുവച്ചത്. ഷൂട്ടിങ് സംബദ്ധമായി ആണ് ശ്രീലങ്കയിലേക്ക് മമ്മൂട്ടി എത്തിയിരിക്കുന്നത്. ലൊക്കേഷൻ ഹണ്ടിനായി കലാസംവിധായകൻ പ്രശാന്ത് മാധവ് ശ്രീലങ്കയിൽ എത്തിയിരുന്നു. ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് കേരളത്തിൽ ചിത്രീകരിക്കുന്നത്. എം ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കിയാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമ സീരിസ് ഒരുകുന്നത്. എംടിയുടെ ആത്മാംശമുള്ള ഒരു യാത്ര കുറുപ്പ് ഭാഗമാണ് സംവിധായകൻ രഞ്ജിത് ഒരുക്കുന്നത്.
മമ്മൂട്ടി കെ വേണുഗോപാൽ എന്ന നായക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേര് കൂടിയാണ് കടുഗന്നാവ, ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടാകുന്ന മകളെ തേടി പോകുന്ന ഒരു പത്രപ്രവർത്തകന്റെ ഓർമ്മയാണ് കടുകന്നാവ ഒരു യാത്ര കുറുപ്പ് എന്ന ചിത്രം. എം ടിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ട് ഉള്ള “നിന്റെ ഓർമ്മയ്ക്ക്” എന്ന ചെറുകഥയുടെ തുടർച്ചയെന്നോണമാണ് ഈയൊരു സിനിമ ഇറങ്ങുന്നത്. എംടിയുടെ തന്നെ ഓളവും തീരവും, അഭയം തേടി, ഷെർലക്ക്, ശിലാലിഖിതം തുടങ്ങിയവയും സിനിമയാക്കാൻ പോകുന്ന മറ്റു ചിത്രങ്ങളാണ്.
വള്ളുവനാടൻ ശൈലിയിലുള്ള എം ടി കഥകൾക്ക് എന്നും ആരാധകരെറേയായിരുന്നു. ആ കഥകൾ ദൃശ്യാവിഷ്കാരം ആകുമ്പോഴും അത് അദ്ദേഹത്തെ ആരാധിക്കുന്ന നിരവധി വായനക്കാർക്ക് സന്തോഷം നിറയുന്ന വാർത്ത തന്നെയാണ്. ലിജോ ജോസ് പല്ലിശ്ശേരി ആണ് ചിത്രം ആദ്യം സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ കാരണമാണ് ഈ പ്രോജക്ടിൽ നിന്നും ലിജോ പിന്മാറിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെയാണ് രഞ്ജിത് ചിത്രം സംവിധാനം ചെയ്യുവാൻ എത്തുന്നത്. ആദ്യമായാണ് എം ടിയുടെ കഥ രഞ്ജിത്ത് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.