“മോഹൻലാൽ എന്ന വ്യക്തി ഒരു അവതാരമാണ്, അദ്ദേഹം ജനിച്ചത് തന്നെ ലെജൻഡ് ആയിട്ടാണ്”: ബാല തുറന്നു പറയുന്നു
മലയാള സിനിമാ ലോകത്തിന് ലഭിച്ച സ്വകാര്യ അഹങ്കാരം തന്നെയാണ് മോഹൻലാൽ എന്ന നടൻ. വില്ലനായി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച ലാലേട്ടൻ പിന്നീടങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാള ചലച്ചിത്ര ലോകത്തെയും ഇന്ത്യൻ സിനിമയുടെയും മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു. മോഹൻലാൽ എന്ന നടന് ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങൾ ഉണ്ടോ എന്ന് പോലും ഇപ്പോൾ സംശയമാണ്. വില്ലനായും സഹനടനായും നായകനായും ഹാസ്യതാരമായും മിന്നുന്ന പ്രകടനം തന്നെയാണ് ലാലേട്ടൻ അന്നും ഇന്നും മലയാളികൾക്കും സിനിമ പ്രേക്ഷകർക്കും സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ ഈ അവിസ്മരണീയമായ നടൻ. സിനിമാ മേഖലയിൽ ഇനിയും പുതിയ തലങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
നടനിൽ നിന്നും സംവിധായകന്റെ കുപ്പായം അണിഞ്ഞിരിക്കുന്ന മോഹൻലാലിനെ കുറിച്ച് നടൻ ബാല പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മോഹൻലാലിന്റെ കൂടെ പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിക്കാൻ ഉള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് ബാല നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താനൊരു മോഹൻലാൽ ആരാധകനാണെന്നും അതേ സമയം അദ്ദേഹം ഒരു അവതാരമാണെന്നും ബാല പറയുന്നു . അദ്ദേഹത്തിൽനിന്ന് പഠിച്ചെടുക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്. മോഹൻലാൽ എന്ന വ്യക്തിക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല എന്നും ബാല വ്യക്തമാക്കി.
ഒരു നടൻ എന്ന രീതിയിൽ ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്നത് മോഹൻലാലിൽ നിന്നാണ്. ഒരു ലെജൻഡ് ആയി തന്നെ ജനിച്ച വ്യക്തിയാണ് മോഹൻലാൽ അതുകൊണ്ടുതന്നെ എല്ലാ രീതിയിലും ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനാണ്. മോഹൻലാലിനെക്കുറിച്ച് മലയാള ചലച്ചിത്ര ലോകത്തെ ഒട്ടുമിക്ക താരങ്ങൾക്കും പറയാനുള്ളത് ഇതു തന്നെയാണ്. കാരണം ഒരു നടനെന്ന രീതിയിൽ സിനിമാ ലോകത്ത് എത്തിപ്പെട്ടതിനു ശേഷം ഓരോ തരത്തിലും മറ്റുള്ള താരങ്ങൾക്ക് മോഹൻലാൽ എന്ന വ്യക്തി ഒരു പാഠം ആവുകയാണ്. അഭിനയം കൊണ്ട് മാത്രമല്ല തന്റെ വ്യക്തിത്വം കൊണ്ടും ഏവരെയും അമ്പരപ്പിക്കുന്ന മോഹൻലാലിന്റെ ബറോസ് എന്ന ചിത്രത്തിനായി ഇപ്പോൾ ഏവരും കാത്തിരിക്കുകയാണ്.