“നാടോടിക്കാറ്റിന്റെ നാലാംഭാഗം പ്രണവിനെയും എന്നെയും വെച്ച് സംവിധാനം ചെയ്യാൻ ഒരിക്കലും സാധിക്കില്ല”: വിനീത് ശ്രീനിവാസൻ
1 min read

“നാടോടിക്കാറ്റിന്റെ നാലാംഭാഗം പ്രണവിനെയും എന്നെയും വെച്ച് സംവിധാനം ചെയ്യാൻ ഒരിക്കലും സാധിക്കില്ല”: വിനീത് ശ്രീനിവാസൻ

മലയാളികളെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് നാടോടിക്കാറ്റ്. ഇപ്പോഴിതാ ശ്രീനിവാസൻ നാടോടിക്കാറ്റിന്റെ നാലാം ഭാഗം എഴുതിവെച്ചിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ. കൂടാതെ ചിത്രം തന്നെയും പ്രണവ് മോഹൻ ലാലിനെയും വച്ച് സംവിധാനം ചെയ്യാൻ തനിക്ക് ധൈര്യമില്ല എന്നും വിനീത് പറയുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ ആയ ദാസനോടും  വിജയനോടും മലയാളികൾക്ക് വല്ലാത്ത ഒരു ഇഷ്ടമുണ്ട്. ഏതു കാലഘട്ടത്തിലും മലയാളികൾക്ക് അംഗീകരിക്കാൻ കഴിയുന്ന കഥാപാത്രങ്ങളാണ് ദാസനും വിജയനും എന്ന പ്രത്യേകതയുണ്ട്. നാടോടിക്കാറ്റ് വലിയ വിജയം ആയതിനു ശേഷം പട്ടണ പ്രവേശവും, അക്കരെ അക്കരെ അക്കരെയും ആരാധകർ ഏറ്റെടുത്തിരുന്നു. മൂന്നു ചിത്രങ്ങളും സിനിമ ലോകത്ത് വലിയ വിജയം തന്നെയായിരുന്നു സൃഷ്ടിച്ചത്.

 

മഴവിൽ മനോരമയിൽ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത മഴവിൽ എന്റർടൈൻമെന്റ് നിശയിൽ മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച് എത്തിയിരുന്നു. ഏറെ നാളായി ആരോഗ്യസ്ഥിതിയിൽ വളരെ മോശം ഘട്ടത്തിലൂടെയാണ് ശ്രീനിവാസൻ കടന്നു പോകുന്നത്. എന്നിട്ടും മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായ ദാസനും വിജയനും ഒന്നിച്ച് ആരാധകർക്ക് മുന്നിലേക്ക് എത്തിയപ്പോൾ അത് വലിയ ഒരു അത്ഭുതം തന്നെ ആയിട്ടാണ് ആരാധകർ തോന്നിയത്. മോഹൻലാൽ ശ്രീനിവാസനെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചുംബനം നൽകിയപ്പോൾ ആരാധകർ ഇരുകൈയും നീട്ടി ആയിരുന്നു ഈയൊരു അത്ഭുത കാഴ്ച ഏറ്റെടുത്തത്. പരിപാടിക്ക് ശേഷം വിനീത് ശ്രീനിവാസൻ അച്ഛനെ ഈ വേദിയിൽ കണ്ടപ്പോൾ തനിക്ക് മനസ്സു നിറഞ്ഞു എന്നാണ് പറഞ്ഞത്.

നാടോടിക്കാറ്റിന്റെ നാലാം ഭാഗം അച്ഛൻ വർഷങ്ങൾക്കു മുൻപ് എഴുതി വെച്ചിട്ടുണ്ട് എന്നും തിരക്കഥ യാതൊരു തിരുത്തലുകളും കൂടാതെ ഇനിയും സിനിമയാക്കാൻ സാധിക്കുമെന്നും വിനീത് പറഞ്ഞു. ലാൽ അങ്കിളിനോട് ഈ സിനിമയെപ്പറ്റി ഒരിക്കൽ സംസാരിച്ചിരുന്നു. ലാൽ അങ്കിളിന് ഇപ്പോഴും ദാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയും എന്നാൽ അച്ഛന്റെ ആരോഗ്യസ്ഥിതി വെച്ച് അത് സാധ്യമല്ല. കൂടാതെ തന്നെയും പ്രണവിനെയും ഈ സിനിമയിലേക്ക് ഉൾപ്പെടുത്തുന്നതിന് പറ്റിയും അദ്ദേഹം നിർദേശം വെച്ചിരുന്നു. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇത് എന്നും എന്നാൽ ദാസനെയും വിജയനെയും മറ്റു കഥാപാത്രങ്ങളായി തനിക്ക് ഒരിക്കലും കാണാൻ സാധിക്കുകയില്ല എന്നും വിനീത് പറഞ്ഞു.