“ശബരിമല സമര യോദ്ധാക്കളെ തല്ലി ചതച്ച സമയത്ത് ഞാന്‍ മേലുദ്യോഗസ്ഥനെങ്കിൽ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ” : സുരേഷ് ഗോപി
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് സുരേഷ് ഗോപി. മലയാള ചലച്ചിത്ര ലോകത്തെ മികച്ച പോലീസ് വേഷങ്ങൾ എടുത്തു കഴിഞ്ഞാൽ അതിൽ സുരേഷ് ഗോപിയുടെ കഥാപാത്രങ്ങൾ എപ്പോഴും മുന്നിൽ തന്നെ നിൽക്കാറുണ്ട്. ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിൽ താൻ ഒരു പോലീസ് ഓഫീസർ ആയിരുന്നു എങ്കിൽ താൻ എന്തൊക്കെ ചെയ്യും എന്ന് തുറന്നു പറയുകയാണ് സുരേഷ് ഗോപി. ശബരി മലയിലെ സമര യോദ്ധാക്കളെ തല്ലിച്ചതച്ച പോലീസ് മേധാവികളുടെ തനിക്ക് അനുകമ്പ ഇല്ല എന്നും. താൻ അവരുടെമേൽ ഉദ്യോഗസ്ഥനായിരുന്നു എങ്കിൽ ആ പോലീസുകാരെ ഒന്നടങ്കം തല്ലിചതച്ചേനെ എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
സുരേഷ് ഗോപി എന്ന വ്യക്തി യഥാർത്ഥ ജീവിതത്തിൽ ഒരു പോലീസ് ഓഫീസർ ആയിരുന്നുവെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുക എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. റെഡ് എഫ്. എംന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞത്. സോഷ്യൽ മീഡിയ ഒന്നാകെ ഈ തുറന്നു പറച്ചിൽ വൈറലായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ച പ്രവണത തനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയില്ല എന്നും. ഭക്തന്മാർ ആരും കല്ലെറിയുകയോ കുപ്പി കഷ്ണം എടുത്തു എറിയുകയോ ചെയ്തിട്ടില്ല, ശരണമന്ത്രം ഓതി നടന്നവരെയാണ് പോലീസ് ഉപദ്രവിച്ചത്.
ഗാന്ധിയന്‍ മാർഗത്തിൽ ആയിരുന്നു സമരം മുന്നോട്ടു പോയത് . അന്ന് താൻ ആയിരുന്നു ആ പോലീസുകാരുടെ മേലുദ്യോഗസ്ഥരെങ്കിൽ അവരെ തല്ലിക്കൊന്ന എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ജനാധിപത്യത്തില്‍ പൊലീസ് ആധിപത്യം എന്ന കാര്യം ഇല്ല , മുഖ്യമന്ത്രിയുടെ ആധിപത്യം എന്നും ഇല്ല . പ്രധാനമന്ത്രിയുടെ ആധിപത്യം എന്നില്ല. ജനാധിപത്യമാണെങ്കില്‍ ജനമാണ് ആദ്യത്തെ വാക്ക് എന്ന് ഓർക്കണം എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഒരു സുരേഷ് ഗോപി ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി ഓടിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.