‘റോപ്പ് മേലോട്ട് പൊങ്ങിക്കുതിച്ച് റോപ്പ് പൊട്ടി താഴോട്ട് വീണു, ഇത് കണ്ട് മമ്മൂട്ടി പേടിച്ച് നിന്നു’; വടക്കന്‍ വീരഗാഥയുടെ സമയത്തേ അനുഭവങ്ങള്‍ പങ്കുവെച്ച് ഹരിഹരന്
‘ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കരം കൊണ്ട് ചുരിക വളക്കാന്‍ കൊല്ലന് പതിനാറു പണം കൊടുത്തവന് ചന്തു. മാറ്റം ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കള്ളം പറഞ്ഞവന് ചന്തു.’ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ആരാധകരുടെ മനസിലേക്ക് എത്തുന്ന ഡയലോഗുകളില്‍ ഒന്നാണിത്. മമ്മൂട്ടിയുടെ അഭിനയപാടവത്തില്‍ സുപ്പര്‍ ഹിറ്റായ വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലെ ഡയലോഗാണിത്. ചതിയനും, ക്രൂരനുമായി കൊണ്ടാടിയിരുന്ന വടക്കന്‍ പാട്ടിലെ ചന്തുവിന്, വേറൊരു മുഖം നല്‍കിയാണ് എംടി വാസുദേവന്‍ നായര്‍ ചിത്രീകരിച്ചത്. ഹരിഹരന് എന്ന പ്രഗത്ഭ സംവിധായകനായിരുന്നു സിനിമയാക്കിയത്.
ശബ്ദത്തിലും രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അല്ലാതെ മറ്റൊരു നടനെയും ചന്തുവായി സങ്കല്പ്പിക്കാന് മലയാളിയ്ക്ക് കഴിയില്ല. മമ്മൂട്ടി നല്ലൊരു നടന് തന്നെയാണ് പക്ഷേ താരത്തിന്റെ ചില പിടിവാശികള്‍ ഹരിഹരനും മമ്മൂട്ടിയും തമ്മില്‍ അകല്‍ച്ച വീഴ്ത്തിയിരുന്നു. വടക്കന്‍ വീരഗാഥയുടെ കഥ കേട്ട നിമഷം തന്നെ ചന്തുവായി അഭിനയിക്കാന്‍ മമ്മൂട്ടി താല്പര്യം കാണിച്ചു. പക്ഷേ ഹരിഹരനും മമ്മൂട്ടിയും തമ്മില്‍ ചില പിണക്കങ്ങള്‍ ഉള്ളതുകൊണ്ട് ആദ്യം ഒരു ഒത്തു തീര്‍പ്പു ആവശ്യമായി വരുകയും കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വച്ച് നടന്ന ഒത്തുതീര്‍പ്പില്‍ ഇനി തന്റെ ഭാഗത്തു നിന്ന് പ്രശനങ്ങള്‍ ഉണ്ടാകില്ലെന്ന് മമ്മൂട്ടി തീര്‍ത്തു പറയുകയും ചെയ്തു. ഇതിന് ശേഷമാണ് വടക്കന്‍ വീരഗാഥയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.
ചിത്രത്തില്‍ കളരിയും വാള്‍പ്പയറ്റും ഒഴിച്ച് കൂടാനാവാത്ത ഒന്നായിരുന്നു. പു്ത്തൂരം തറവാട്ടില്‍ വെച്ച് സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മില്‍ ഏറ്റുമുട്ടല്‍ രംഗം ഉണ്ട്. അത് മമ്മൂട്ടി ഉയര്‍ന്ന് ചാടുന്ന രംഗംകൂടിയുണ്ടായിരുന്നു. ഈ രംഗം ഷൂട്ട് ചെയ്യാനായി റോപ്പ് റെഡിയാക്കിയതിന് ശേഷം അത് വയറില്‍ കെട്ടിയാണ് ആ സീന്‍ ഷൂട്ട് ചെയ്യേണ്ടത്. ഫ്രെയിമിന്രെ ബാക്ഗ്രൗണ്ട് കളര്‍ എതാണോ അത് തന്നെയായിരിക്കണം റോപ്പിന്റെ കളറും. കാരണം അന്ന് ഇന്നത്തെ പോലെ മായ്ച്ച് കളയുന്ന സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു സറ്റീല്‍ കമ്പി അതിനായി തയ്യാറാക്കികൊണ്ട് വന്നപ്പോള്‍ ഛായാഗ്രഹകനായിരുന്ന രാമചന്ദ്ര ബാബു പറഞ്ഞു ഇത് ഭാരം താങ്ങുമോ എന്ന്.
ഒരു 100 കിന്റല്‍ വരെ സുഖമായി പൊങ്ങും എന്ന് സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന് മറുപിടി പറഞ്ഞു. എങ്കില്‍ ആദ്യം ഡ്യുപ് പളനി റോപ്പില്‍ കയറട്ടെ എന്ന് തീരുമാനിക്കുകയും അദ്ദേഹത്തെ റോപ്പില്‍ കെട്ടിയ ശേഷം ത്യാഗരാജനും സംഘവും അറ്റം പിടിച്ച് ആഞ്ഞുവലിച്ചു. ഡ്യൂപ്പ് മേലോട്ട് പൊങ്ങിക്കുതിച്ച് റോപ്പ് പൊട്ടി താഴോട്ട് വീണു. ഇത് കണ്ട് മമ്മൂട്ടി പേടിച്ച് നിന്നു. രാമചന്ദ്ര ബാബുവും ഹരിഹരനും ത്യാഗരാജനെ നോക്കിയപ്പോള്‍ മമ്മൂട്ടി ദേഷ്യത്തില്‍ ചോദിച്ചു ഞാന്‍ ആയിരുന്നെങ്കില്‍ വീണു നടു ഒടിഞ്ഞു കിടപ്പാകില്ലായിരുന്നോ എന്ന്. പിന്നീട് മമ്മൂക്ക സീന്‍ അഭിനയിച്ചില്ല.
മെഗാസ്റ്റാറിന് പുറമെ സിനിമയില്‍ അഭിനയിച്ച മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. ബോംബെ രവി ഈണം പകര്‍ന്ന അനശ്വര ഗാനങ്ങള്‍ രചിച്ചത് കൈതപ്രവും, കെ.ജയകുമാറും ആയിരുന്നു. അക്കൊല്ലത്തെ നാല് ദേശീയ പുരസ്കാരങ്ങളും, കേരള സര്‍ക്കാരിന്റെ ആറ് അവാര്‍ഡുകളും നേടിയ വടക്കാന്‍ വീരഗാഥ 300 ദിവസത്തിലധികം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു.