ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട്, ‘പാപ്പന്‍’ ബോക്സ് ഓഫീസില്‍ കത്തികേറുന്നു…! ആദ്യ ദിന റിപ്പോര്‍ട്ട് പുറത്ത്
1 min read

ആദ്യ ദിനം ഞെട്ടിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട്, ‘പാപ്പന്‍’ ബോക്സ് ഓഫീസില്‍ കത്തികേറുന്നു…! ആദ്യ ദിന റിപ്പോര്‍ട്ട് പുറത്ത്

ലയാള സിനിമയിലെ ഇന്നുള്ളതില്‍ ഏറ്റവും സീനിയര്‍ സംവിധായകരിലൊരാളായ ജോഷി സംവിധാനം ചെയ്ത പാപ്പന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൊണ്ട് തന്നെ സിനിമ പ്രഖ്യാപന വേളയില്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സിനിമ കണ്ടിറങ്ങിയവരില്‍ കൂടുതലും പാപ്പന്‍ സൂപ്പര്‍ ത്രില്ലര്‍ ചിത്രമെന്നാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പാര്‍ട്ടാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.

തിയേറ്ററിലിറങ്ങി ആദ്യ ദിനം ചിത്രം നേടിയത് മൂന്നു കോടിയിലധികം രൂപ കളക്ഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും ഉയര്‍ന്ന (3.16 Cr) ആദ്യ ദിന കളക്ഷനുമായാണ് പാപ്പന്‍ മുന്നേറുന്നത്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം നിറഞ്ഞ സദസിലാണ് കേരളത്തില്‍ പ്രദര്‍ശനങ്ങള്‍ നടന്നത്. നിരവധി എക്സ്ട്രാ ഷോ ഉള്‍പ്പടെ കളിച്ചിരുന്നു. ജോഷി ചതിച്ചില്ലാശാനേ, പാപ്പന്‍ കിടു എന്നെല്ലാമാണ് സിനിമ കണ്ടിറങ്ങിയവര്‍ പറഞ്ഞത്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് കൂടെ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ ഫുള്‍ പാപ്പനെക്കുറിച്ചുള്ള ചര്‍ച്ചയാണ്.

കുറെ നാളത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രമായിട്ടും അദ്ദേഹത്തിന്റെ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാനായിട്ടുണ്ടെങ്കില്‍ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ഷൂട്ടിംഗ് പോലും തുടങ്ങാതെ നില്‍ക്കുന്ന ഒറ്റകൊമ്പന്‍ പോലുള്ള ചിത്രങ്ങള്‍ ഇതിലും കളക്ഷന്‍ എടുക്കാന്‍ സാധ്യത ഉണ്ടെന്നും നിരവധി പേര്‍ പറയുന്നു. മികച്ച ചിത്രങ്ങള്‍ പഴയ പോലെ ചെയ്താല്‍ മലയാള സിനിമയിലെ മൂന്നാമന്‍ സ്ഥാനം സുരേഷ് ഗോപിയുടെ കയ്യില്‍ തന്നെ ഇരിക്കുമെന്നും പറയുന്നവരുണ്ട്. സുരേഷ് ഗോപിയുടെ വന്‍ തിരിച്ചുവരവാണെന്നും പറയുന്നു.

പത്ത് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ‘സിഐ എബ്രഹാം മാത്യു മാത്തന്‍’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പതിവ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളില്‍ കണ്ടുപഴകിയ കഥാപാത്രമല്ല പാപ്പനിലെ എബ്രഹാം മാത്യു മാത്തന്‍. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടെയും കോമ്പിനേഷന്‍ മികച്ചതാണെന്നും സിനിമ കണ്ടവര്‍ പ്രതികരിക്കുന്നുണ്ട്. ചിത്രത്തിലെ നായികയായെത്തിയ നിതാ പിള്ളയ്ക്കും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.