“മോഹൻലാൽ സുഹൃത്ത്, മമ്മൂട്ടി അച്ഛനാണോ സഹോദരനാണോ എന്ന് അറിയില്ല”: സുരേഷ് ഗോപി
മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ കൂട്ടത്തിൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് സുരേഷ് ഗോപി. നടൻ എന്നതിലുപരി മികച്ച സാമൂഹിക പ്രവർത്തകൻ കൂടിയായ അദ്ദേഹം തന്റെ ചടുലമായ അഭിനയത്തിലൂടെയും വാക്ചാതുര്യം കൊണ്ടും ആരാധക എപ്പോഴും കയ്യിൽ എടുക്കാറുണ്ട്. ആദ്യ കാലത്ത് ചെറിയ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് മലയാള സിനിമയുടെ പവർഫുൾ കഥാപാത്രങ്ങളുടെയും മാസ്സ് ഡയലോഗുകളുടെയും സ്വന്തക്കാരായി സുരേഷ് ഗോപി മാറുകയായിരുന്നു. ഇന്നും മലയാളികൾ ഏറ്റു പറയുന്ന പല ഡയലോഗുകളും സുരേഷ് ഗോപിയുടെ സ്വന്തമാണ് അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ റിലീസിന് ഒരുങ്ങുകയാണ് മകനായ ഗോകുൽ സുരേഷിന്റെ കൂടെ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയാണ്. ഇപ്പോഴിതാ സിനിമയുടെ ഭാഗമായി നടന്ന ഒരു പ്രമോഷൻ ഇന്റർവ്യൂവിൽ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ എന്ന വ്യക്തി തന്റെ സുഹൃത്താണ് അയാളുടെ കൂടെ അഭിനയിക്കുമ്പോൾ പലതും പഠിക്കാനുണ്ട്.
എന്നാൽ മമ്മൂട്ടി അതുപോലെയല്ല ജ്യേഷ്ഠനാണോ? അച്ഛനാണോ? ബിഗ് ബ്രദർ ആണോ എന്ന് ചോദിച്ചാൽ സംശയമാണ്. മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്നും നമുക്ക് ഒരു പാട് പഠിക്കാനുണ്ട്. അവരുടെ കൂടെ ചെയ്ത കഥാപാത്രങ്ങളിലൂടെ താൻ പലതും മനസ്സിലാക്കിയിട്ടുണ്ട് എന്നും എന്നാൽ പിന്നീട് ഓരോ സിനിമ വരുമ്പോഴും പലതും പാഠം ആക്കാനും സാധിച്ചിട്ടുണ്ട് എന്ന് സുരേഷ് ഗോപി പറയുകയാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും ബഹുമാനിക്കുകയും അതേപോലെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട് എന്ന് സുരേഷ് ഗോപി ഇന്റർവ്യൂ ലൂടെ തുറന്നു പറയുകയാണ്. പാപ്പൻ എന്ന സിനിമ വരുന്നതോടു കൂടി ആരാധകർക്കിടയിൽ വീണ്ടും സുരേഷ് ഗോപി എന്ന നടൻ സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് ഏവരും. താരത്തിന് ഏറ്റവും പുതിയ സിനിമ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. സുരേഷ് ഗോപി ചിത്രം നൽകുന്ന ആവേശം മറ്റാർക്കും നൽകാൻ കഴിയുകയില്ല.