‘മോഹന്‍ലാലിന്റേത് പകര്‍ന്നാട്ടമല്ല, എരിഞ്ഞാട്ടം’ ; തിരക്കഥാകൃത്ത് ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്
എണ്‍പതുകളില്‍ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോണ്‍ പോള്‍. 1980 മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത പല ചിത്രങ്ങളും ജോണ്‍പോളിന്റെ തിരക്കഥയില്‍ പിറന്നതായിരുന്നു. മലയാളത്തിന്റെ പ്രഗല്ഭരായ നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ഷോട്ടെടുക്കുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ്വരെ ചിരികളി തമാശകള്‍ പറയുന്ന ആളായിരിക്കും ഷോട്ട് എടുക്കേണ്ട നിമിഷംകൊണ്ട് ആ കഥാപാത്രമായി മാറും. ഒരു ബോണ്‍ ആക്ടര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ് അതെന്നും ജോണ്‍പോളിന് ഇഷ്ടമുള്ള മോഹന്‍ലാലിന്റെ ഒരു കഥാപാത്രം ഭരതത്തിലേതാണെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നു.
ചില അഭിനേതാക്കള്‍ അഭിനേതാക്കളായി ജനിക്കുന്നവരാണ്. എന്നാല്‍ ചിലര്‍ അഭിനയത്തോടുള്ള അദമ്യമായ ആഗ്രഹംകൊണ്ട് സ്വയം ശിക്ഷിച്ച് ശിക്ഷണം നല്കി കള്‍ട്ടിവേറ്റ് ചെയ്ത് കഠിനാധ്വാനത്തിലൂടെ അത്രയും എഫേര്‍ട്ട് എടുത്തുകൊണ്ട് അഭിനയത്തിന്റെ വലിയ തലങ്ങളില്‍ എത്തിയവരാണ്. ഇത് രണ്ടിനും വളരെ എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റിയ രണ്ട് ഉദാഹരണങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആണ്. മമ്മൂട്ടി ഒരു കള്‍ട്ടിവേറ്റഡ് ആക്ടറാണ്. നേരെ മറിച്ചാണ് മോഹന്‍ലാല്‍. ഏറ്റവും ഭാവ തീവ്രമായി
അഭിനയിക്കേണ്ട വളരെ കരപ്പെട്ട ഒരു രംഗമാണെങ്കിലും തൊട്ട് മുന്‍പ് വരെ ഇതുമായി ഒന്നും ബന്ധമില്ലാതെ ചിരികളി തമാശകള്‍ പറഞ്ഞ്കൊണ്ട് ആ നിമിഷംകൊണ്ട് ആരും ഓര്മിപ്പിക്കാതെ കഥാപാത്രമായി മാറും. അതൊരു ബോണ്‍ ആക്ടര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുപാട് വേഷങ്ങള്‍ മോഹന്‍ലാല്‍ ചെയ്തതില്‍ പ്രത്യേകിച്ച് പാടിയാടി തിമിര്‍ത്ത് അഭിനയിക്കുന്ന കഥാാത്രങ്ങള്‍ നമ്മുടെ മുന്നില്‍ തരാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞേ മുമ്പും ആരും ഉണ്ടായിരുന്നിട്ടുള്ളൂ, ഇപ്പോഴും ആരെങ്കിലുമുള്ളു. പക്ഷേ എന്റെ ഓര്‍മകളുടെ ഗ്യാലറിയില്‍ ഞാന്‍ മോഹന്‍ലാലിനെ കണ്ട് വെക്കുന്ന ഇടം അങ്ങനെ ആടിതിമര്‍ത്ത ഒരു കഥാപാത്രമല്ല. എന്റെ പ്രിയപ്പെട്ട സുഹൃത്ത് ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ തന്നെ നിര്‍മ്മിച്ച ഭരതം എന്ന ചിത്രമുണ്ട്. തനിക്ക് ദാനമായി കിട്ടിയ വരത്തെ ധാരാളിത്തംകൊണ്ട് ദൂര്‍ത്തടിച്ച് തന്റെ വരിധിയില്‍ നിന്നും സംഗീതദേവതയുടെ പേരിലുള്ള പ്രമാദിത്തം ചോര്‍ന്ന് പോകുവാന്‍ തുടങ്ങുമ്പോള്‍ തന്റെ വാത്സല്യം ചേര്‍ത്ത് കൂടെ ചൊരിഞ്ഞിരുന്ന അനുജന് തനിക്ക് പകരക്കാരനാവുകയും താന്‍ അരങ്ങ് വാണിരുന്ന പല കച്ചേരിയിലും അനുജനെ തേടി പോവുകയും ചെയ്യുമ്പോള്‍ ഒരു ജേഷ്ഠന് അനുഭവിക്കുന്ന വല്ലാത്തൊരു നൊമ്പരം അത് നെടുമുടിവേണുവും മോഹന്‍ലാലും കൂടി പകുത്ത് നല്‍കിയെന്നും ജോണ്‍പോള്‍ പറയുന്നു.
എഴുത്തുകാരനും സംവിധായകനും മനസ്കൊണ്ട് എന്ത് കാണാന്‍ ആഗ്രഹിക്കുച്ചുവോ, ഒരു അണുവിടപോലും കുറയാതെ അതിനെ ജ്വലിപ്പിച്ചെടുക്കുന്നതിന് വേണ്ടി ആത്മസമര്‍പ്പണം നടത്തുന്ന ഒരു നടനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റേത് പകര്‍ന്നാട്ടമല്ല അത് എരിഞ്ഞാട്ടമാണ്. കഥാപാത്രം എത്ര മനസിലാക്കിയാലും മനസിലാക്കുന്നതിന്റെ അപ്പുറത്താണ് എന്ന് അഭിനയിച്ച് വരുമ്പോഴാണ് ഓരോ ഭാവപ്രകാശനത്തിലും ഞാന്‍ ആ കഥാപാത്രത്തിന്റെ ആഴങ്ങളിലെ ചൂടേറ്റ് വീണ്ടും വീണ്ടും എന്നെ പൊള്ളിക്കുകയാണ്. അതിന്റെ ഒരു സാക്ഷ്യമാണ് ഭരതത്തിലെ മോഹന്‍ലാലിന്റെ അഭിനയമെന്നും ജോണ്‍പോള്‍ വ്യക്തമാക്കുന്നു.