“സൂര്യയോ.. അതാരാണെന്ന് പോലും അറിയില്ല..”: നടി കരീന കപൂർ
1 min read

“സൂര്യയോ.. അതാരാണെന്ന് പോലും അറിയില്ല..”: നടി കരീന കപൂർ

ഇന്ത്യൻ സിനിമയിലെ തന്നെ വിലമതിക്കാനാവാത്ത നായിക സങ്കൽപങ്ങളിൽ ഒരാളാണ് കരീനകപൂർ ബോളിവുഡിലെ എല്ലാ സൂപ്പർസ്റ്റാറുകളെയും കൂടെ അഭിനയിക്കാൻ ഇതിനോടകംതന്നെ അവസരം ലഭിച്ച നായികയായി കരീന കപൂർ പറഞ്ഞാൽ ഒരു തെറ്റുമില്ല. വർഷങ്ങളായി സിനിമാ മേഖലയിലുള്ള കരീന തന്റെ അഭിനയവും ശരീരസൗന്ദര്യവും കൊണ്ട് എന്നും ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് വിവാഹശേഷവും കുട്ടി ഉണ്ടായതിനു ശേഷവും സിനിമയിൽ സജീവമാകുകയാണ്.

തമിഴ് സിനിമകളിൽ കൂടുതൽ സജീവമാകുന്നു ഉണ്ടെങ്കിലും ലോകമെമ്പാടും അറിയപ്പെടുന്ന നടിപ്പിൻ നായകൻ ആണ് സൂര്യ. ഭാഷാഭേദം അന്യേ സൂര്യയ്ക്ക് ധാരാളം ആരാധകരും ഉണ്ട്. സൂര്യയെ കുറിച്ച് ഇപ്പോൾ കരീനകപൂർ പറഞ്ഞ വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയി മാറുന്നത്. സൂര്യ തനിക്കറിയില്ലെന്നും ആരാണെന്നും ആണ് കരീനകപൂർ ചോദിച്ചിരിക്കുന്നത്.
2014 ൽ പുറത്തിറങ്ങിയ സൂര്യ-ലിങ്കു സ്വാമി ചിത്രമായ അഞ്ചാനിൽ ഒരു ഗാനരംഗത്ത് നിർത്തണം പ്രചരിപ്പിക്കാനായി കരീനയെ സമീപിച്ചിരുന്നു ഇതിനെപ്പറ്റിയുള്ള ഒരു ചോദ്യത്തിന് ഉത്തരം ആയിട്ടാണ് തനിക്ക് ലിങ്കുസ്വാമിയെയും സൂര്യയെയും അറിയില്ല എന്ന് താരം പറഞ്ഞത്. ഹിന്ദിയിൽ അല്ലാതെ മറ്റു ഭാഷകളിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്നും ബോളിവുഡിൽ അല്ലാതെ ഹോളിവുഡിൽ പോലും തനിക്ക് അവസരങ്ങൾ ലഭിച്ചാൽ അഭിനയിക്കാൻ താല്പര്യമില്ല എന്നും താരം പറഞ്ഞു. 

താരത്തിന് വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് സൂര്യയുടെ ആരാധകരാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. എന്നാൽ പിന്നീട് കരീന തന്നെ തനിക്ക് സൂര്യയെ അറിയില്ലെങ്കിലും അദ്ദേഹം തമിഴിലെ ഒരു വലിയ നടൻ ആണെന്ന് എനിക്ക് അറിയാം എന്ന് പറഞ്ഞു. എന്തായാലും ഇതിനോടകം തന്നെ ആരാധകർ ഈ വാക്കുകൾ ഏറ്റെടുത്തുകഴിഞ്ഞു എന്തായാലും കരീന സൂര്യ അറിയില്ല എന്ന് പറഞ്ഞത് മോശമായിപ്പോയി എന്ന വാദവുമായി എത്തിയിരിക്കുകയാണ് സിനിമാലോകം.